ജീപ്പ് മോഷണ കേസിലെ പ്രതി പിടിയില്‍
കാഞ്ഞങ്ങാട്: ആശുപത്രി പരിസരത്ത് നിന്നും ജീപ്പ് മോഷ്ടിച്ച യുവാവ് പിടിയിലായി. അജാനൂര്‍ കൊളവയലില്‍ താമസക്കാരനായ അബ്ദുള്‍ ലത്തീഫിനെയാണ് (28) ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്. സെപ്റ്റംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം. പനത്തടി ബളാംതോട്ടെ റഷീദിന്റെ മകന്‍ കെ.എച്ച് നൗഫലിന്റെ കെ.എല്‍ 14 ഡി 6073 നമ്പര്‍ മഹീന്ദ്രജീപ്പാണ് ലത്തീഫ് മോഷ്ട്ടിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ജീപ്പാണ് ഇയാള്‍ മോഷ്ട്ടിച്ചത്.ജീപ്പുമായി ലത്തീഫ് കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. കര്‍ണാടക പൊലിസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ കുടുങ്ങിയത്. ലത്തീഫും കുടുംബക്കാരും ഉള്‍പ്പെടെയുള്ളവര്‍ മുന്‍കാലങ്ങളില്‍ കോട്ടച്ചേരി ട്രാഫിക് കവലക്കു സമീപം രാത്രികാല ടീ ഷോപ്പ് നടത്തിയിരുന്നു. അടുത്തകാലത്തായി വിദേശത്തായിരുന്ന ലത്തീഫ് ഈയടുത്താണ് നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."