HOME
DETAILS

ശീതളപാനീയങ്ങളില്‍ കൊമേഴ്‌സ്യല്‍ ഐസ് ; ആരോഗ്യത്തിന് ഭീഷണിയാകും

  
backup
October 04 2016 | 02:10 AM

%e0%b4%b6%e0%b5%80%e0%b4%a4%e0%b4%b3%e0%b4%aa%e0%b4%be%e0%b4%a8%e0%b5%80%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%87%e0%b4%b4


തൊടുപുഴ: മീനും ഇറച്ചിയും തണുപ്പിച്ചു സൂക്ഷിക്കാനുള്ള കൊമേഴ്‌സ്യല്‍ ഐസ് ശീതളപാനീയത്തില്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായി പരാതി. തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പാനീയങ്ങളാണ് ചില കച്ചവടക്കാര്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഉïാക്കി വിതരണം ചെയ്യുന്നത്.
മൂന്നാര്‍, തേക്കടി, വാഗമണ്‍ ഇടുക്കി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പാതകളിലാണ് ഇത്തരത്തിലുള്ളവയുടെ കച്ചവടം കൂടുതലും കാണപ്പെടുന്നത്. ശീതളപാനീയങ്ങള്‍ക്കുപയോഗിക്കുന്നത് എഡിബിള്‍ (ഭക്ഷ്യയോഗ്യം) വിഭാഗത്തില്‍പ്പെട്ട ഐസ് ആയിരിക്കണമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശമുïെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയും മീനും തണുപ്പിച്ച് ഉപയോഗിക്കുന്നതിനുള്ള കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍പ്പെടുന്ന ഐസാണ് ചില ഏജന്റുമാര്‍ ശീതളപാനീയക്കടകളിലെത്തിക്കുന്നത്. പല കടക്കാര്‍ക്കും എഡിബിള്‍ ഐസും കൊമേഴ്‌സ്യല്‍ ഐസും തമ്മിലുള്ള വ്യത്യാസം പോലുമറിയില്ലെന്നതാണു യാഥാര്‍ഥ്യം. എഡിബിള്‍ ഐസ് നിര്‍മിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സ് ഇല്ലാത്ത ഐസ് പ്ലാന്റുകളില്‍നിന്നു ചുളുവിലയ്ക്കു കിട്ടുന്ന ഐസാണു ചില കടകളില്‍ ഉപയോഗിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുï്.
ഇത്തരം കടകളില്‍നിന്നു ശീതളപാനീയം കഴിച്ചിറങ്ങുന്ന സഞ്ചാരികള്‍ക്കു മനംപിരട്ടല്‍ ഉïാകുന്നതും സാധാരണമാണ്. ക്യൂബ് ഐസുകളാണു കുടിവെള്ളത്തില്‍ ഉപയോഗിക്കേïതെങ്കിലും പലയിടത്തും പെട്ടിയില്‍ പൊട്ടിച്ചിട്ട ഐസ് കട്ടകളാണ് ഉപയോഗിക്കുന്നത്. മീന്‍ മാര്‍ക്കറ്റുകളിലേക്ക് ഐസ് നല്‍കുന്ന പ്ലാന്റുകളില്‍നിന്ന് ഏജന്റുമാര്‍ വാങ്ങുന്ന ഐസാണു മാടക്കടകളിലേക്കു ചുളുവിലയ്ക്ക് എത്തിക്കുന്നത്. മിക്ക കടകളിലും കൂള്‍ ബാറുകളിലും കടയുടമകള്‍ സ്വന്തമായി ഉïാക്കുന്ന ഐസാണ് ശീതളപാനീയങ്ങളുïാക്കാന്‍ ഉപയോഗിക്കുന്നതെങ്കിലും ചിലര്‍ വെള്ളത്തില്‍ പെട്ടി ഐസ് ഇട്ട് വില്‍ക്കുന്നുï്. വില കുറവായതിനാല്‍ വൈദ്യുതി ചാര്‍ജ് ലാഭിക്കാമെന്നതും ശീതളപാനീയങ്ങള്‍ ഉïാക്കാന്‍ എളുപ്പമാണെന്നതുമാണു ഇത്തരം ഐസുകള്‍ വ്യാപകമാകാനുള്ള പ്രധാന കാരണം. ഇത്തരം ഐസ് ഉപയോഗിക്കുന്നത് മൂലം മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെയേറെയാണ്.
മലിനജലത്തിലുïാക്കുന്ന ഐസ് കട്ടകള്‍ ശീതളപാനീയത്തിന് ഉപയോഗിച്ചാല്‍ കടക്കാരനെതിരെയും ഐസ് പ്ലാന്റ് ഉടമയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ നിയമമുï്. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ മാത്രമേ കൊമേഴ്‌സ്യല്‍ ഐസ് നല്‍കാവൂ എന്നു ഐസ് പ്ലാന്റ് ഉടമകള്‍ക്കു ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശമുï്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല.  





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  3 months ago
No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago