HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ നേതാവിനെതിരേ അക്രമണം; ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
backup
October 04 2016 | 05:10 AM
കൂത്തുപറമ്പ്: തൊക്കിലങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൂത്തുപറമ്പ് പൊലിസ് വധശ്രമത്തിന് കേസെടുത്തു. കൈതേരിയിലെ അനൂപിനാണ് വെട്ടേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പില്‍ ഇന്ന് വൈകുന്നേരം 6 വരെ ഓട്ടോ തൊഴിലാളി പണിമുടക്ക് ഉണ്ട്. ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കൈതേരിയിലെ അനൂപിന് വെട്ടേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."