HOME
DETAILS

യമനിലേക്ക് സഹായവുമായി പുറപ്പെട്ട യു.എ.ഇ കപ്പലിനു നേരെ ഹൂതികള്‍ ആക്രമണം നടത്തി

  
backup
October 04, 2016 | 5:40 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%81

റിയാദ്: യമനിലെ കലാപകാരികളായ ഹൂതികള്‍ യു.എ.ഇ കപ്പലിനു നേരെ കടലിടുക്കില്‍ വെച്ച് ആക്രമണം നടത്തി. സോമാലിയക്കും യമനിനും ഇടയിലുള്ള ബാബ് അല്‍ മന്‍ദബ് കപ്പല്‍ ചാലിലാണ് കഴിഞ്ഞ ദിവസം ഹൂതി തീവ്രവാദികള്‍ ആക്രമണം നടത്തി കപ്പല്‍ പിടികൂടാന്‍ ശ്രമം നടത്തിയതെന്ന് അറബ് സഖ്യ സേന യുടെ പിന്തുണയുള്ള യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതോടെ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ഇതേ പാതയില്‍ സഞ്ചരിക്കുന്നതിനു വന്‍ ഭീഷണിയാണ് ഹൂത്തികളെന്നും വ്യക്തമായതായി അദ്ദേഹം പറഞ്ഞു. 

യമനിലെ ഏദനിലേക്ക് സഹായ ഹസ്തവുമായി പുറപ്പെട്ട കപ്പലാണ് ഹൂതികള്‍ ആക്രമിച്ചു കീഴടക്കിയത്. റോക്കറ്റുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ചാണ് ഹൂതികള്‍ കപ്പല്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അറബ് സഖ്യ സൈന്യത്തിന്റെ നാവിക സേന വിഭാഗം ഹൂതികള്‍ളെ തുരത്തി കപ്പല്‍ സംരക്ഷിക്കുകയായിരുന്നു. ആക്രമണം നേരിട്ട കപ്പലില്‍ നിന്നും ജീവനക്കാരെ സഖ്യ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്.

ബാബ് അല്‍ മന്‍ദബ് കപ്പല്‍ ചാലില്‍ കൂടി സഞ്ചരിക്കുന്നവര്‍ക്ക് ഹൂത്തികളുടെ ആക്രമണം ഭീഷണിയായി മാറിയതായി സഖ്യ സേന വ്യക്തമാക്കി. എന്നാല്‍ ഹൂത്തികള്‍ക്ക് ഇവിടെയും വിജയിക്കാന്‍ കഴിയില്ലെന്നും സഖ്യ സേന അവരെ നേരിടുമെന്നും റിട്ടയേര്‍ഡ് റിയര്‍ അഡ്മിറലും സൈനിക വിശകലന നിപുണനുമായ ഷാമി അല്‍ സവാഹിരി പറഞ്ഞു.

ചെങ്കടലിന്റെയും ഇന്ത്യന്‍ മഹാ സമുദ്രത്തിലേക്ക് നീളുന്ന ഏദന്‍ ഉള്‍ക്കടലിന്റെയും ഇടയിലെ അതി പ്രധാന ജല പാതയാണ് ഹൂതികള്‍ കയ്യടക്കാന്‍ ശ്രമം നടക്കുന്നത്. അതെ സമയം, മീന്‍ പിടുത്ത ബോട്ടിനു നേരെ അറബ് സഖ്യ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ചു സിവിലിയന്മാര്‍ കൊല്ലപ്പെട്ടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഹൂതികള്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  a month ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  a month ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  a month ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  a month ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  a month ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  a month ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  a month ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  a month ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  a month ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  a month ago