HOME
DETAILS

ശമ്പളമില്ല; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ എ.ടി.ഒമാരെ ഉപരോധിച്ചു

  
backup
October 04 2016 | 18:10 PM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf


കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അഞ്ചാം ദിനവും ശമ്പളം ലഭിച്ചില്ല. ഇതോടെ കല്‍പ്പറ്റ മാനന്തവാടി ഡിപ്പോകളില്‍ ജീവനക്കാര്‍ എ.ടി.ഒമാരെ ഉപരോധിച്ചു. ടി.ഡി.എഫിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. സംസ്ഥാനത്തെ 22 ഡിപ്പോകളില്‍ ഉള്ളവര്‍ക്ക് ഇന്നലെ ശമ്പളം ലഭിച്ചിരുന്നു. ഇത്തരത്തില്‍ ബത്തേരി ഡിപ്പോയിലുള്ളവര്‍ക്ക് ശമ്പളം ലഭിച്ചതിനെ തുടര്‍ന്ന് അവിടെ സമരം അവസാനിപ്പിച്ചു. എന്നാല്‍ മറ്റു രണ്ടിടത്തും ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ഇന്ന് രാവിലെ അഞ്ചുമുതല്‍ ഐ.എന്‍.ടി.യു.സി, ടി.ഡി.എഫ്, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നിവരുടെ നേതൃത്വത്തില്‍ ഉപവാസം, ധര്‍ണ, ഉപരോധം അടക്കമുള്ള സമരങ്ങള്‍ നടക്കുമെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. ആദ്യമായാണ് ശമ്പളം ഇത്രയും വൈകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സര്‍വിസ് നിര്‍ത്തിവച്ചുള്ള സമര പരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍. കല്‍പ്പറ്റയില്‍ ഇന്നലെ നടന്ന ഉപരോധ സമരത്തിന് ഒ.എ സിദ്ധീഖ്, വിനോദ്കുമാര്‍, മുഹമ്മദലി, സലീം കര്‍ത്തിനാപ്പള്ളി നേതൃത്വം നല്‍കി.     



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."