നാലരപ്പതിറ്റാണ്ടിന്റെ സുവര്‍ണ സേവനത്തിന് കെ.പി ഹാജിക്ക് സമസ്തയുടെ ആദരം
ഗൂഡല്ലൂര്‍: മത സാമൂഹിക രാഷ്ട്രീയ രംഗത്ത് നാലരപ്പതിറ്റാണ്ടിന്റെ സുവര്‍ണ സേവനത്തിന് കെ.പി മുഹമ്മദ് ഹാജിയെ സമസ്ത ജില്ലാ കമ്മിറ്റി ആദരിച്ചു. സമസ്ത നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനത്തില്‍ പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ പൊന്നടയണിയിച്ചു. ജില്ലയുടെ ഉപഹാരം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സമര്‍പ്പിച്ചു. സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റായ കെ.പി ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാന, ഗൂഡല്ലൂര്‍ ടൗണ്‍ ജുമാ മസ്ജിദ്, ശിഹാബ് തങ്ങള്‍ അറബിക് കോളജ് എന്നിവയുടെ നീണ്ട കാലത്തെ പ്രസിഡന്റാണ്.
തമിഴ്‌നാട് സംസ്ഥാന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗവും ജില്ലാ പ്രസിഡന്റുമാണ്. മത സാമൂഹിക രാഷ്ട്രീയ രംഗത്ത് സുവര്‍ണ സേവനത്തിന് തമിഴ്‌നാട് മുസ്‌ലിം ലീഗിന്റെ ഖാഇദെ മില്ലത്ത് സ്മാരക അവാര്‍ഡും ഊരകം സയ്യിദ് പൂക്കോയ തങ്ങള്‍ സ്മാരക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ് സലഫിസം ഫാസിസം എന്ന പ്രമേയത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രഭാഷണം നടത്തി.
കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.കെ മുഹമ്മദലി ബാഖവി, ബാവ ദാരിമി, ശരീഫ് ദാരിമി, എം.സി സൈതലവി മുസ്‌ലിയാര്‍, ഉമര്‍ ഫൈസി, അസീസ് മുസ്‌ലിയാര്‍, അബ്ദുല്‍ബാരി ഹാജി, സലീം ഭായ്, സയ്യിദ് മുസ്തഫ പൂക്കോയ തങ്ങള്‍, ബാപ്പു ഹാജി, ഒ.കെ.എസ് തങ്ങള്‍, റംശാദ് പാട്ടവയല്‍, ആലിപ്പു ഉപ്പട്ടി, നാസര്‍ ഹാജി ഫസ്റ്റ്‌മൈല്‍, യൂസുഫ് ഹാജി യു.എം.എസ്, സൈതലവി ചെമ്പാല, ഉമര്‍ ലത്വീഫി, നൗഫല്‍ ഹാരിസ്, സൈതലവി റഹ്മാനി ദേവാല, ശുഐബ് നിസാമി പെരിയശോല, മുജീബ് റഹ്മാന്‍ മൗലവി നെല്ലാക്കോട്ട, ഫള്‌ലുറഹ്മാന്‍ ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി, മുനീര്‍ ടി.പി ചെമ്പാല, ശാഫി ഒറ്റുവയല്‍, റിയാസ് പാട്ടവയല്‍, റസാഖ് അന്‍വരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."