മുഖ്യ പ്രതികളുടെ ചിത്രം പൊലിസ് പുറത്തുവിട്ടു
അങ്കമാലി: കാലടി കൈപ്പുരില്‍ നടന്ന സനല്‍ കൊലപാതകത്തിന്റെ ഇനിയും പിടിക്കൂടാനുളള മുഖ്യ പ്രതികളുടെ ചിത്രം പൊലിസ് പുറത്തുവിട്ടു. കാരരെതീഷ്, ആച്ചി എല്‍ദോ, ടോണി, ഗ്രിന്റെഷ്, സുജിത്ത് എന്നിവരുടെ ചിത്രങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്.
ഈ കേസില്‍ ആകെ 12 പ്രതികളാണ് ഉള്ളത്. ഇതില്‍ ഏഴുപേരേ പിടികൂടി ബാക്കി പിടി കിട്ടുവാനുള്ള അഞ്ച് പേരുടെ പടം ആണ് പൊലിസ് പുറത്തിറക്കിയിരിക്കുന്നത് പിടികൂടിയവരില്‍ ആറ് പേരേ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജീവനല്‍ ഹോമിലേയ്ക്ക് മാറ്റി.
സെപ്റ്റംബര്‍ 26നു രാവിലെ 7:30നു സംസ്‌കൃത സര്‍വകലാശാക്കും പുത്തന്‍കാവ് ക്ഷേത്രത്തിനും സമീപത്ത് കൈപ്പട്ടൂര്‍ റോഡില്‍ വച്ചാണു കൈപ്പട്ടൂര്‍ ഇഞ്ചക്ക വീട്ടില്‍ സനല്‍ കൊല്ലപ്പെട്ടത്. സനല്‍ വീട്ടില്‍ നിന്നു കാലടിയിലേയ്ക്കു പോകുന്ന വഴിയാണ് ഗുണ്ടാ ആക്രമണം നടന്നത്.
ഈ അക്രമണത്തിലാണു സനല്‍ കൊലപ്പെട്ടത്. നെരത്തേ ഒരുമിച്ച് നിന്നവര്‍ പിരിഞ്ഞ് രണ്ട് വിഭാഗങ്ങള്‍ ആയതു മൂലം ഉടലെടുത്ത ഗുണ്ടാ പകയാണ് ആക്രമണത്തിനു പിന്നില്‍ കാരരെതീഷ്, ആച്ചിഎല്‍ദോ, ടോണി, ഗ്രിന്റെഷ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് സനല്‍ മരിക്കുന്നതിന് മുമ്പ് മൊഴിനല്‍കിയിരുന്നു.
ആക്രമണത്തിനുപയോഗിച്ച മൂന്ന് ഇന്നോവ, ഒരു ലോഗണ്‍ കാര്‍, അഞ്ച് ബൈക്കുകള്‍ എന്നിവയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമികള്‍ ഉപയോഗിച്ച ലോഗണ്‍ കാര്‍ കണ്ടെത്തിയത് കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്നാണ്. പല സംഘങ്ങളായാണു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നത്.
മുഖ്യ പ്രതികളുടെ ഒളിതാവളത്തെക്കുറിച്ച് സൂചനകള്‍ ലഭിക്കാത്തതിനെ തുര്‍ന്നാണു പ്രതികളുടെ ചിത്രങ്ങള്‍ പൊലിസ് പുറത്തുവിട്ടിരിക്കുന്നത്.പ്രതികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവരുടെ കാര്യങ്ങള്‍ പുറത്ത് വിട്ടുകയില്ല.
അറിയിക്കുന്നവരുടെ പേരു പോലും പറയേണ്ടതില്ലെന്ന് സി.ഐ സജി മാര്‍ക്കോസും, എസ്.ഐ നോബിള്‍ മാനുവലും പറഞ്ഞു. പ്രതികളെക്കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ ഡിവൈ.എസ്.പി 9497990078, കാലടി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ 9497987115 ,കാലടി പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ 9497980468, കാലടി പൊലിസ് സ്റ്റേഷന്‍ 0484 2462360 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."