HOME
DETAILS

പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു

  
backup
October 04 2016 | 19:10 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%80


തൃപ്രയാര്‍: വാഴച്ചാല്‍, അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ വനപ്രദേശങ്ങളില്‍ കുന്നുകൂടിക്കിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് ഗാന്ധി ജയന്തി ദിനം ആചരിച്ചു. നാട്ടിക എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങളാണ് മാതൃകാ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങിയത്. വാഴച്ചാല്‍ ഡിവിഷണല്‍ ഓഫീസര്‍ എന്‍. രാജേഷ് ഉദ്ഘാടനം ചെയ്തു.
റെയ്ഞ്ച് ഓഫീസര്‍മാരായ കെ.ആര്‍ വീണാദേവി, ശ്രീദേവി മധുസൂദനന്‍, ഡെല്‍മോ മരോക്കി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശലഭ ശങ്കര്‍, വി.ജി രശ്മി, കെ.ആര്‍ രഘുരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന റാലി, ഫോട്ടോ പ്രദര്‍ശനം, പരിസ്ഥിതി ക്ലാസ്, സ്റ്റെയ്ക്ക് ബൈറ്റ് ആന്റ് സേഫ്ടി മെഷേഴ്‌സ് എന്നീ പരിപാടികളിലും വിദ്യാര്‍ഥികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."