നഗരസഭ പദ്ധതി സമര്‍പ്പണം; കുന്നംകുളത്ത് ഭരണ, പ്രതിപക്ഷം ഏറ്റുമുട്ടുന്നു
കുന്നംകുളം: നഗരസഭ പദ്ധതി സമര്‍പ്പണം, കുന്നംകുളത്ത് ഭരണ പ്രതിപക്ഷം ഏറ്റുമുട്ടുന്നു. കഴിഞ്ഞ മാസം ഒന്‍പതിനു മുന്‍പ് വാര്‍ഷിക പദ്ധതി കള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ശതമാനവും 30 ന് മുന്‍പ് സമര്‍പ്പിക്കാത്ത പക്ഷം പത്ത് ശതമാനവും നഷ്ടമാകുമെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോ- ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ ഇതുവരേയും പദ്ധതി സമര്‍പ്പണം നടത്താത്തതിനാല്‍ കുന്നംകുളത്തിന് 1.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും പദ്ധതി സമര്‍പ്പണം വൈകിപ്പിച്ച ചെയര്‍പേഴ്‌സണ്‍ രാജിവെക്കണമെന്നും പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറയുന്നു. എന്നാല്‍ ഷാജി ആലിക്കല്‍ നുണ പറയുകയാണെന്നും പദ്ധതി വൈകിയതിനാല്‍ പണം നഷ്ടപെടുമെന്നുള്ള അറിയിപ്പുകള്‍ ഒന്നും തങ്ങള്‍ക്ക് ഇതുവരേയും ലഭ്യമായില്ലെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ചുണ്ടായ വകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പുമാ യാണ് ഷാജി ആരോപണമുന്നയിച്ചത്. നഗരസഭ പദ്ധതിയില്‍ കൂടുതലായും പൊതുമരാമത്ത് പ്രവര്‍ത്തികളാണെന്നും സ്ഥിരം സമതിയുടെ വീഴ്ചമൂലമാണ് സമര്‍പ്പണം വൈകിയതെന്നും സുരേഷ് പറയുന്നു. പദ്ധതിയുടെ അന്തിമ അംഗീകാരത്തിനായി വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗ ത്തില്‍ ചര്‍ച്ചകള്‍ക്ക് പോലും ഇടമില്ലാതെ ബഹളത്തില്‍ കലാശിച്ചതോടെയാണ് പരസ്പരം ആരോപണങ്ങളുമായി ഇവര്‍ രംഗത്തിറങ്ങിയത്.
ഈ മാസം ഏഴിനു മുന്‍പായി പദ്ധതി സമര്‍പ്പിക്കാത്ത പക്ഷം മുഴുവന്‍ പണവും നഷ്ടമാകുമെന്നാണ് ഷാജി പറയുന്നത്. എന്നാല്‍ ഇത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഇതിനെ എന്ത് വിലകൊടുത്തും നേരിടുമെന്നും സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."