എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
പി.ജി പ്രവേശന പരീക്ഷ: അപേക്ഷ ഇന്നുകൂടി
സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു), ജേര്‍ണലിസം (എം.സി.ജെ), എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കും, ആനിമേഷന്‍, സിനിമ ആന്റ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എം.എ പ്രോഗ്രാമുകളിലേക്കും ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് ബി.പി.എഡ് പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നു വൈകിട്ട് നാലിന് അവസാനിക്കും. വിശദമായ നോട്ടിഫിക്കേഷനും, കോളജുകളുടെയും കോഴ്‌സുകളുടെയും വിവരങ്ങളും, അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും സര്‍വകലാശാലാ വെബ് സൈറ്റില്‍ ലഭിക്കും.
ബി.കോം പ്രാക്ടിക്കല്‍ പരീക്ഷ
2016 ഏപ്രില്‍മെയ് മാസത്തില്‍ നടന്ന രണ്ടാം വര്‍ഷ ബി.കോം ഓഫ് കാംപസ് (സി.ബി.സി.എസ്.എസ്) കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയുടെ ഐടി ഫോര്‍ ഓഫിസ്, ഐടി ഫോര്‍ ബിസിനസ്' വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ കോട്ടയംഎറണാകുളംഇടുക്കിപത്തനംതിട്ടലപ്പുഴ ജില്ലകളിലെ റഗുലര്‍സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ക്കും തിരുവനന്തപുരംകൊല്ലം ജില്ലകളിലെ പുനഃപ്പരീക്ഷയ്ക്ക് അനുവാദം ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുമായി ഏഴു മുതല്‍ തൊടുപുഴ, മുട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടത്തും. ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
2016 ഏപ്രില്‍ മാസം നടത്തിയ ത്രിവത്സര എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ 21 വരെ സ്വീകരിക്കും.
സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സ് വകുപ്പില്‍ എം.എസ്.സി ഫിസിക്‌സ് കോഴ്‌സിന് എസ്.സി വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ളവര്‍ ആറിന് 11ന് മുന്‍പായി ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം. ഫോണ്‍ 0481-2731043.
സ്‌പോട്ട് അഡ്മിഷന്‍
ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഈ വര്‍ഷത്തെ ബി.എല്‍.ഐ.എസ്.സി എം.എല്‍.ഐ.എസ്.സി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ ആറിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി ഹാജരാകണം. ഫോണ്‍ 0481-27329489747581437.
സിന്‍ഡിക്കേറ്റ് മീറ്റിങ്
സിന്‍ഡിക്കേറ്റ് മീറ്റിംഗ് ഒക്‌ടോബര്‍ 22ന് രാവിലെ 10.30ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."