HOME
DETAILS
MAL
പിതാവിന്റെ ഓര്മ ദിനത്തില്‍ രോഗികള്‍ക്ക് ഭക്ഷണവുമായി മക്കള്‍
backup
October 04 2016 | 21:10 PM
നിലമ്പൂര്‍: പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കു ഭക്ഷണവുമായി മക്കളെത്തി. നിലമ്പൂര്‍ കുളക്കണ്ടത്തെ വി.ഐ എബ്രഹാമിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണു മക്കളായ ബെന്നി, ആനി, മിനി എന്നിവര്‍ ആശുപത്രിയിലെ രോഗികള്‍ക്കു ഭക്ഷണം നല്‍കിയത്. ചടങ്ങ് പി.വി അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
പിതാവിന്റെ ഓര്മ പുതുക്കുമ്പോള്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഉചിതമെന്ന തിരിച്ചറിവിലാണ് ഇവിടെ എത്തി ഭക്ഷണം നല്‍കുന്നതെന്ന് ഇവര്‍ പറഞ്ഞു. രോഗികള്‍ക്കും പരിചാരകര്‍ക്കും പുറമെ സന്തോഷം പങ്കിടാന്‍ ആശുപത്രിയിലെ ജീവനക്കാരും വളന്റിയര്‍മാരും എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."