അസുഖ ബാധിതയായ വീട്ടമ്മക്ക് തുണയായി മഹിള അസോസിയേഷന്
നിലമ്പൂര്‍: അസുഖ ബാധിതയായ വീട്ടമ്മക്ക് മഹിളാ അസോസിയേഷന് പ്രവര്‍ത്തകരുടെ കൈത്താങ്ങ്. മഹിളാ അസോസിയേഷന് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്സിജന്‍ സിലിണ്ടര്‍ കൈമാറിയാണ് പ്രവര്‍ത്തകര്‍ മാതൃകയാകുന്നത്. അസുഖ ബാധിതയായ അരുവാക്കോട് അമ്പലക്കല ലക്ഷ്മിക്കാണ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി സിലിണ്ടര്‍ കൈമാറിയത്. ദിവസവും ഏകദേശം 18 മണിക്കൂറോളം ഓക്സിജന്‍ കൃത്രിമമായി നല്‍കേണ്ട സ്ഥിതിയാണ് ലക്ഷ്മിയുടെ അസുഖത്തിനുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സയും നടന്നുവരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷന് സിലിണ്ടര്‍ കൈമാറി.
നഗരസഭ കൗണ്‍സിലര്‍മാരായ അരുമ ജയകൃഷ്ണന്, കെ.അസ്രത്ത് എന്നിവരും കെ.സുനന്ദ, പി.കെ.നിഷ,നിര്‍മ്മല, രതീദേവി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.മണി എന്നിവരും സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."