ഗൾഫ് മേഖലയിലെ അരക്ഷിതാവസ്ഥക്കിടെ സഊദി സൈനികാഭ്യാസം
റിയാദ്: വിവിധ വിഷയങ്ങളില്‍ മേഖലയില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കെ സഊദി അറേബ്യ സൈനികാഭ്യാസം നടത്തി. ഇറാനുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടയില്‍ ശക്തമായ മുന്നറിയിപ്പായിട്ടാണ് സഊദിയുടെ സൈനികാഭ്യാസം വിലയിരുത്തപ്പെടുന്നത്.
സൈനിക കപ്പലുകള്‍,
ആധുനിക വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് സൈനികാഭ്യാസമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫിലെ പ്രധാന ജലഗതാഗത പാതയായ ഹോര്‍മുസ് കടലിടുക്കിലും ഒമാന്‍ കടലിലുമായാണ് സൈനികാഭ്യാസം. ഏത് ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള പടക്കോപ്പുകള്‍ ഉപയോഗിച്ചാണ് സൈനിക പ്രകടനം നടക്കുന്നതെന്ന് നേവി ബ്രിഗേഡിയര്‍ മാജിദ് അല്‍ ഖഹ്താനി പറഞ്ഞു.
അയല്‍ രാജ്യങ്ങളായ ഇറാനുമായി ഇടഞ്ഞു നില്‍ക്കുകയും നയതന്ത്ര ബന്ധം ഇല്ലാതിരിക്കുകയും സിറിയയിലും യമനിലും യുദ്ധം ശക്തിയാവുകയും ചെയ്ത അവസരത്തില്‍ സൈനിക പ്രകടനത്തിന് പ്രാധാന്യമേറെയാണെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."