HOME
DETAILS

കാവേരി പ്രശ്‌നം; ബസ് സര്‍വിസ് നിലച്ചിട്ട് ഇന്നേക്ക് ഒരു മാസം

  
backup
October 05 2016 | 17:10 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%82-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-3


ഗൂഡല്ലൂര്‍: കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടക-തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള സര്‍വിസുകള്‍ നിര്‍ത്തിവച്ചിട്ട് ഇന്നേക്ക് ഒരുമാസം പൂര്‍ത്തിയായി. കര്‍ണാടക തമിഴ്‌നാടിന് വെള്ളം നല്‍കുന്നത് ആരംഭിച്ചെങ്കിലും ബസുകള്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ സര്‍വിസ് അവസാനിപ്പിക്കുകയാണ്. നീലഗിരിയിലെ കക്കനഹള്ള അതിര്‍ത്തിവരെയാണ് ബസുകളുടെ സര്‍വിസ്. തുടര്‍ന്ന് യാത്രക്കാര്‍ ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി നടന്നാണ് കടക്കുന്നത്. പിന്നീട് ലക്ഷ്യസ്ഥാനത്തേക്ക് ബസുകള്‍ പിടിക്കുകയാണ് യാത്രക്കാര്‍.
കാവേരി പ്രശ്‌നം തുടങ്ങിയതോടെ നിരവധി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് അക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടത്. ബീച്ചനഹള്ളി ഡാമിലേക്ക് ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ചും കര്‍ണാടകയില്‍ നടന്നു. ഈ മാര്‍ച്ചില്‍ അഞ്ചോളം യുവാക്കള്‍ ഡാമില്‍ ചാടി ആത്മഹത്യക്കും ശ്രമിച്ചു. ഇതിനിടെ കര്‍ണാടകക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനവുമെത്തി. വെള്ളം എത്രയുംപെട്ടെന്ന് നല്‍കിത്തുടങ്ങണമെന്നായിരുന്നു ഉത്തരവ്. ഇതോടെയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കി വെള്ളം നല്‍കാന്‍ കര്‍ണാടക തീരുമാനമെടുത്തത്. വെള്ളം നല്‍കി തുടങ്ങിയതോടെ കര്‍ണാടക ഏതാണ്ട് ശാന്തമായിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂര്‍ ജില്ലയിലേക്ക് ബംഗളൂരുവില്‍ നിന്ന് കര്‍ണാടക ബസുകള്‍ സര്‍വിസ് ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ തമിഴ്‌നാട് ബസുകളും കര്‍ണാടകയിലേക്ക് സര്‍വിസ് നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വൃത്തങ്ങള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago