HOME
DETAILS
MAL
എഫ്.ജെ.പി വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍കാരുടെ പാര്‍ട്ടി
backup
October 05 2016 | 19:10 PM
ന്യൂഡല്‍ഹി: വണ്‍ റാങ്ക്-വണ്‍ പെന്ഷന് സമരക്കാര്‍ക്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി. ഫൗജി ജനതാ പാര്‍ട്ടി(എഫ്.ജെ.പി) എന്നാണു പാര്‍ട്ടിയുടെ പേര്. റാം മെഹര്‍ മാലിക്കാണ് എഫ്.ജെ.പി ദേശീയ പ്രസിഡന്റ് . പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മല്‍സരിക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ നിയമജ്ഞനുമായ രാം ജത്മലാനിയും റാം മെഹറും അറിയിച്ചു. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രാതിനിധ്യം നല്കുന്ന രാജ്യത്തെ 127 കോടി ജനതയ്ക്കുള്ള പാര്‍ട്ടിയാണു എഫ്.ജെ.പിയെന്നു റാം മെഹര്‍ പറഞ്ഞു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണു പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."