വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയില്‍
ശാസ്താംകോട്ട: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പോര്‍ച്ചില്‍ കിടന്ന നാനോ കാര്‍ തട്ടിയെടുത്ത് മുങ്ങിയ മോഷ്ടാവിനെ ഒരു മണിക്കൂറിനുള്ളില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കൊപ്പാറ കിഴക്കതില്‍ സുധി (27) ആണ് പിടിയിലായത്. ശൂരനാട് എസ്.ഐ പ്രൈജുവിന്റെ നേതൃത്വത്തില്‍ പോരുവഴി ശാസ്താംകോട്ട ജങ്ഷനില്‍ നിന്നും പിടികൂടിയ ഇയാളെ പിന്നീട് ഏനാത്ത് പൊലിസിന് കൈമാറി. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ഏഴാം മൈലില്‍ ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
ഇവിടെയുള്ള ഒരു വീട്ടിലെത്തിയ സുധി അക്രമാസക്തനാകുകയും വീട്ടമ്മയെയും ഇവരുടെ ഭര്‍ത്താവിന്റെ അനുജനെയും മര്‍ദിക്കാനൊരുങ്ങുകയും ചെയ്തു. വീടിന്റെ ജനലുകളും കതകും മറ്റും വലിച്ചടയ്ക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടമ്മ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഈ സമയം ഇവരുടെ അനിയനെ തള്ളിതാഴെയിട്ടശേഷം മുറിക്കുള്ളിലെ ഡിപ്പോയില്‍ വച്ചിരുന്ന കാറിന്റെ താക്കോലും വീട്ടമ്മയുടെ മൊബൈല്‍ ഫോണും
കൈക്കലാക്കുകയും കാറുമായി മുങ്ങുകയുമായിരുന്നു. സിനിമാ സ്റ്റൈയിലില്‍ കാറുമായി ഇയാള്‍ ചീറിപാഞ്ഞ വഴികളിലെല്ലാം നിരവധി ഇരിചക്ര
വാഹനങ്ങളും അപകടത്തില്‍പ്പെട്ടു.
വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ശൂരനാട് പൊലിസും ഇയാളെ പിന്തുടര്‍ന്നു. ശാസ്താംനട ജങ്ഷനില്‍ വച്ച് ബൈക്കുമായി കുട്ടിയിടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടയുകയും യുവാവിനെ കൈകാര്യം ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ പൊലിസ് സുധിയെ പിടികൂടുകയായിരുന്നു. അപകടത്തെതുടര്‍ന്ന് കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മദ്യലഹരിയിലായിരുന്നു യുവാവ്. കാര്‍ തട്ടിയെടുത്ത വീട്ടിലെ ഉടമസ്ഥന്റെ സുഹൃത്തായ സുധി മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് പറയപ്പെടുന്നു. ഏനാത്ത് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."