സെമിനാര്‍ നടത്താന്‍ നിര്‍മിച്ച പന്തല്‍ തകര്‍ക്കാന്‍ നീക്കം
പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ വികസന സാധ്യതകളും, പദ്ധതികളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പന്തലിന്റെ കയറുകള്‍ അറത്തു മാറ്റിയ നിലയില്‍. കയറുകള്‍ അറുത്തുമാറ്റിയ സാമൂഹിക ദ്രോഹികളെ കണ്ടെത്തുകയും നിയമ നടപടി കൈക്കൊള്ളണമെന്നും വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മത് മാസ്റ്റര്‍ പേരാമ്പ്ര പോലിസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് പേരാമ്പ്ര എസ്.ഐ എം.പി.രവീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9.30 ന് സെമിനാര്‍ ആരംഭിക്കും. മന്ത്രിമാരായ തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍, വി.എസ്.സുനില്‍കുമാര്‍, ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് മറ്റു വകുപ്പു മേധാവികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സാമൂഹ്യ സംഘടനകള്‍, സി.ഡി.എസ് അംഗങ്ങള്‍, പാടശേഖര സമിതി ഭാരവാഹികള്‍, മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും നിശ്ചയിക്കപ്പെട്ട നേതാക്കള്‍, അധ്യാപക എന്‍.ജി.ഒ പെന്‍ഷന്‍ സംഘടനകളുടെ നേതാക്കള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, ലയണ്‍സ്, റോട്ടറി സംഘടനകളുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകള്‍, ആരോഗ്യം, വ്യാപാര വ്യവസായ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്.
നെല്‍പ്പാടങ്ങളുടെ സംരക്ഷണം, തരിശ് രഹിത മണ്ഡലം,നിര്‍മ്മാണ മേഖലയുടെ സാധ്യതകള്‍, വ്യവസായ സാധ്യതകള്‍ വിദഗ്ധര്‍ പ്രഭാഷണം നടത്തും. 50ഓളം പ്രൊജക്ടുകളുടെ കരട് രൂപം ഈ സെമിനാറില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."