എ.കെ.ജി.എസ്.എം.എ ജില്ലാ സമ്മേളനം സമാപിച്ചു
പുത്തനത്താണി: പുത്തനത്താണിയില്‍ നടന്ന ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന് ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ രക്ഷാധികാരി പി.അബ്ദു ഹാജി പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി.ടി അബ്ദുറഹിമാന് ഹാജി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര മുഖ്യപ്രഭാഷണം നടത്തി. പി.സി നടേശന്, പി.കെ അയമു ഹാജി, പി. കുഞ്ഞാവു ഹാജി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി. മുഹമ്മദ് ഇസ്മാഈല്‍, സി.എ അലവിക്കുട്ടി, കെ.ടി അക്ബര്‍ സംസാരിച്ചു. സംഘടന സെഷനില്‍ എന്‍.ടി.കെ ബാപ്പു അധ്യക്ഷനായി. കെ.അബ്ദുല്‍ ലത്തീഫ്, എ. ഷാഹുല്‍ ഹമീദ് എന്നിവര്‍ ക്ലാസെടുത്തു. നെല്ജൊ നീലങ്കാവില്‍ അനുസ്മരണ പ്രഭാഷമം നടത്തി.
കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കുഞ്ഞാപ്പു, രാജന് ജെ. തോപ്പില്‍, നൗഷാദ് കളപ്പാടന്‍, കെ.വി.എം കുഞ്ഞി, പി. അഹമ്മദ്, കെ. ഹംസ ഹാജി, സി.ടി അബ്ദുല്‍ അസീസ്, അടിയാട്ടില്‍ ബഷീര്‍, എം. മുസ്തഫ ഹാജി സംസാരിച്ചു. പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."