'കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാടെടുക്കണം'
കൊണ്ടോട്ടി: മതസ്ഥാപനങ്ങളും പള്ളികളും കൈയേറാനുള്ള ഗൂഢ ശ്രമങ്ങള്‍ക്കെതിരേ ബന്ധപ്പെട്ടവര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് കൊണ്ടോട്ടി മണ്ഡലം സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. തലമുറകള്‍ കൈമാറിപോരുകയും സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളില്‍ അക്രമമഴിച്ചുവിട്ട് പിടിച്ചടക്കാനുള്ള സംഘടിതശ്രമങ്ങള്‍ക്കു പിന്നില്‍ ഉത്തരവാദപ്പെട്ടവരുടെ തന്നെ കരങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ഇത്തരം നീചമായ ശ്രമങ്ങളുമായി ചിലയാളുകള്‍ മുന്നോട്ടുപോവുകയാണ്. അതിനെ തടയിടാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം.
മദ്റസകളും പള്ളികളും മറ്റു മതസ്ഥാപനങ്ങളും അതിക്രമിച്ച് കൈയടക്കിവയ്ക്കാനുള്ളതല്ലെന്നും ഇത്തരം സ്ഥലങ്ങളില്‍ ഭീതിപരത്തി അഴിഞ്ഞാട്ടം നടത്തുന്നത് ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ബി.എസ്.കെ തങ്ങള്‍, സി.എ മുഹമ്മദ് മുസ്ലിയാര്, മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട്, കെ.എസ് ഇബ്രാഹീം മുസ്ലിയാര്, നാസിറുദ്ദീന്‍ ദാരിമി ,എ.സി അബ്ദുറഹ്മാന് ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."