HOME
DETAILS
MAL
ഐ.എസ്.എല്‍: ചെന്നൈയിനെതിരെ ഡല്‍ഹിക്ക് വിജയം
backup
October 06 2016 | 15:10 PM
ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ഡല്‍ഹി ഡൈനാമോസിന് തിളക്കമാര്‍ന്ന ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് ഡല്‍ഹി ആദ്യവിജയം കൊയ്തത്.
ബ്രസീല്‍ താരം പെരേരയയുടെ ഇരട്ടഗോള്‍ മികവോടെയാണ് ഡല്‍ഹിയുടെ വിജയം. 26-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ പെരേര 34-ാം മിനിറ്റിലും പന്ത് വലയിലെത്തിച്ചു.
32-ാം മിനിറ്റില്‍ ഡുഡുവിന്റെ ഗോളിലൂടെയാണ് ചെന്നൈയില്‍ മറുപടി ഗോളടിച്ചത്. എന്നാല്‍ പിന്നീട് കളി ഡല്‍ഹിക്കൊപ്പമായിരുന്നു. 84-ാം മിനിറ്റില്‍ ബാഡ്ജിയിലൂടെ മൂന്നാം ഗോള്‍ നേടിയ ഡല്‍ഹി കളിയില്‍ പൂര്‍ണാധിപത്യം സ്വന്തമാക്കുകയായിരുന്നു.
ശനിയാഴ്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുന്നത് ഡല്‍ഹിയോടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."