വിശ്വാസികള്‍ ജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിക്കണം: അഹ്മദ് തെര്‍ളായി
കൊച്ചി: സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാര, അനാശാസ്യ പ്രവണതകള്‍ക്കുമെതിരേ എസ് വൈ എസ് പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അഹ്മദ് തെര്‍ളായി പറഞ്ഞു.
എസ്.വൈ.എസ്. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ലീഡേര്‍സ് ക്യാംപിലെ മുഖ്യ സെഷനില്‍ 'എസ്.വൈ.എസ് സംഘടനാ പഥം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് മാതൃകയായി മാറണം.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ മറ്റുള്ളവരോടൊപ്പമെത്തിക്കാനും സാമൂഹിക വൈജ്ഞാനിക സാമ്പത്തിക മേഖലയിലെ അശരണരുമായി കൈകോര്‍ത്ത് ആവുന്നത് ചെയ്യാന്‍ സുന്നി യുവജന സംഘത്തിനു കീഴിലുള്ള ആമില സംഘത്തിലെ അംഗങ്ങള്‍ക്ക് പ്രത്യേകം ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ,മണ്ഡലം,മേഖല നേതാക്കള്‍ക്കായി ചേരാനല്ലൂരില്‍ പ്രത്യേകം തയ്യാറാക്കിയ കണ്ണിയത്ത് ഉസ്താദ് നഗറില്‍ (സീതി ടവര്‍) സംഘടിപ്പിച്ച ക്യാംപ് സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസ്സന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി 'ഐസ് സലഫിസംഫാസിസം' എന്ന ക്യാംപയിനില്‍ പ്രമേയമവതരിപ്പിച്ചു സമാപന പ്രസംഗം നടത്തി.
ജില്ലാ പ്രസിഡന്റ് എന്‍.കെ.മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. എസ്.വൈ.എസ്.സംസ്ഥാന വൈസ്.പ്രസിഡന്റ് എ.എം. പരീദ്, എസ്.വൈ.എസ് ജില്ലാ ജ.സെക്രട്ടറി സി.എം.അബ്ദുല്‍ റഹമാന്‍ കുട്ടി, എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ കെ.കെ. ഇബ്രാഹിം ഹാജി, ഉമര്‍ ദാരിമി, ഡോക്ടര്‍ പി.എം. ഫസല്‍, ടി.എം.നാസര്‍ മാസ്റ്റര്‍, അലി പായിപ്ര, ടി.പി.മന്‍സൂര്‍ മാസ്റ്റര്‍, ടി.എ.ഷാജഹാന്‍, സി.എം. ഷാജഹാന്‍ അല്‍-ഖാസിമി, നവാസ് മുല്ലോത്, കെ.എം അബ്ദുല്‍ റഹ്മാന്‍, സിദ്ദീക് ചെങ്ങമനാട്, പി.എസ്.ഹസൈനാര്‍ മൗലവി, അലിയാര്‍ കാരുവള്ളി, കെ.പി അബ്ദുല്‍ ഖാദിര്‍, ഇ.കെ.അഷ്‌റഫ്, മുറാരത്ത്, സൈതു ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ വി.എസ്. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും അമീര്‍ കെ.എം.യൂസുഫ് മാസ്റ്റര്‍ അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും സെക്രട്ടറി സി.വി. കബീര്‍ ചെനക്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."