അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കണം: മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകളുടെ യോഗം വിളിച്ചുചേര്‍ത്ത് താമസക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. എറണാകുളം ജില്ലാ കലക്ടര്‍ക്കും മൂവാറ്റുപുഴ നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. മുവാറ്റുപുഴ നഗരസഭാ പരിധിയില്‍ തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുതിനെതിരേ ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്ക്കരിക്കുകയും അത്തരം പ്രവര്‍ത്തികള്‍ തടയുകയും വേണം.
പൊതു ജനങ്ങള്‍ക്കായി നഗരസഭാപരിധിയില്‍ പേ ആന്റ് യൂസ് ശുചിമുറികള്‍ നിര്‍മ്മിക്കണം. മൂവാറ്റുപുഴ നഗരസഭാ പരിധിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളിലും ലേബര്‍ ക്യാംപുകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം ജീവനക്കാരും വാര്‍ഡ് കൗണ്‍സിലറും പൊലിസും എക്‌സൈസും ഉള്‍പ്പെടു സ്‌ക്വാഡ് പരിശോധന നടത്തണമെും കമ്മിഷന്‍ നിര്‍ദേശിച്ചു.
സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം കമ്മിഷനെ അറിയിക്കണം. ലക്ഷക്കണക്കിനാളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മൂവാറ്റുപുഴയാറിനെ ഇതര സംസ്ഥാനതൊഴിലാളികള്‍ മലിനീകരിക്കുന്നു എന്ന പരാതിയിലാണ് നടപടി. ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം എറണാകുളം ജില്ലയില്‍ ക്രമാതീതമായി വര്‍ധിച്ചെങ്കിലും ശൗചാലയങ്ങള്‍ ഉള്ള കെട്ടിടങ്ങളിലല്ല ഇവര്‍ താമസിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു. മൂവാറ്റുപുഴ സ്വദേശി പി എം ഷാജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."