HOME
DETAILS
MAL
ആലംകോട് മത്സ്യമാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യം
backup
October 06 2016 | 19:10 PM
ആറ്റിങ്ങല്‍ : ആലംകോട് ജങ്ഷനിലുള്ള ഹോള്‍സെയില്‍ മത്സ്യമാര്‍ക്കറ്റ് മറ്റൊരു പ്രദേശത്തേക്കു മാറ്റിസ്ഥാപിക്കണമെന്നു ആലംകോട് വികസനസമിതി ചെയര്മാന് ആലംകോട് ഹസനും ജനറല്‍ കണ്‍വീനര്‍ ശ്രീവരധനും ആവശ്യപ്പെട്ടു.
ഇവിടെ മലിന ജലം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ദുര്‍ഗന്ധം പ്രദേശവാസികളെ ദുരിതത്തിലാക്കുകയാണ്. മാര്ക്കറ്റിലേക്കെതുന്ന ലോറികളും മറ്റും പാര്‍ക്ക് ചെയ്യുന്നത് ഇതിനടുത്ത് ബസ് കാത്തു നില്‍ക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുകയാണ്.
ഇതിനു സമീപത്തു തന്നെ വെളള സൗകര്യമുള്ള സ്ഥലം നഗരസഭ ഏറ്റെടുത്ത് മാര്‍ക്കറ്റ് അവിടേക്ക് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."