സ്വാശ്രയപ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് കാനം രാജേന്ദ്രന്‍
മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്വാശ്രയ കോളജുകളിലെ ഏതാനും പേര്‍ തയ്യാറായാല്‍ മറ്റുള്ളവരെ നിയന്ത്രണത്തിലാക്കാന്‍ എല്‍.ഡി.എഫിന് കഴിയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും സി.പി.ഐയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്കുള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടിയിലേക്കു വരുന്ന എല്ലാവരുടെയും സ്വാഭാവ സര്‍ട്ടിഫിക്കറ്റ് നോക്കാനാവില്ല. ന്യൂനപക്ഷ സംരക്ഷണം എന്നാല്‍ അതിലെ സാമ്പത്തിക ഭദ്രതയുള്ളവരുടെ മാത്രം സംരക്ഷണമാണെന്ന് കരുതരുതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ജോസ് ബേബി അധ്യക്ഷനായി. വി. ചാമുണ്ണി, കെ.പി സുരേഷ്‌രാജ്, വി. ശശി, അഡ്വ. കെ.കെ സമദ് സംസാരിച്ചു. നെല്ലിപ്പുഴയില്‍ നിന്ന് ആരംഭിച്ച് പ്രകടനത്തിന് പി ശിവദാസ്, പാലോട് മണികണ്ഠന്‍, സി.കെ അബ്ദുല്‍ റഹ്മാന്‍, കെ രവി കുമാര്‍, പരമശിവന്‍, എ.കെ അസീസ്, ഭാസ്‌ക്കരന്‍ മുണ്ടക്കണ്ണി, എന്‍ ചന്ദ്രശേഖരന്‍, അബ്ദുല്‍മജീദ്, സുരേഷ് കൈതച്ചിറ, കബീര്‍, നാസര്‍, കരീം, അഷറഫ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."