HOME
DETAILS

ആളിയാര്‍ ഡാം നിറയ്ക്കാതെ തമിഴ്‌നാട് കോണ്ടൂര്‍ കനാല്‍ വഴി വെള്ളം ചോര്‍ത്തുന്നു തിരുമൂര്‍ത്തി ഡാമിന് താഴെ പുതിയ ജലസേചന പ്ലാന്റ് നിര്‍മിക്കുന്നു

  
backup
October 07 2016 | 01:10 AM

%e0%b4%86%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%be%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86

പാലക്കാട്: ആളിയാര്‍ ഡാമില്‍ വെള്ളമില്ലെന്ന് പറഞ്ഞ് തമിഴ്‌നാട് കേരളത്തെ തെറ്റിദ്ധരിപ്പിച്ച് കനാല്‍ വഴി വെള്ളം ചോര്‍ത്തിക്കൊണ്ടു പോകുന്നു. ആളിയാര്‍ ഡാം നിറയ്ക്കാതെ കോണ്ടൂര്‍ കനാല്‍ വഴിയാണ് വെള്ളം ചോര്‍ത്തുന്നത്.
ഡാമില്‍ വെള്ളമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടു മാസത്തിനകം കേരളത്തിന് കിട്ടേണ്ട മുഴുവന്‍ വെള്ളവും നല്‍കിയിട്ടില്ല. ഇനി മഴ ലഭിച്ച് ആളിയാര്‍ നിറഞ്ഞാലേ കേരളത്തിന് വെള്ളം നല്‍കൂവെന്ന നിലപാടിലാണ് തമിഴ്‌നാട് അധികൃതര്‍.
 കേരളത്തിലെ പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിലെ വെള്ളം ടണല്‍ വഴി കൊണ്ടുപോയി സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ എത്തിക്കുകയും, പിന്നീട് കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലെത്തിച്ച് തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലേക്ക് സുഭിക്ഷമായി വെള്ളം നല്‍കി വരുമ്പോഴാണ് ആളിയാറില്‍ വെള്ളമില്ലെന്ന് പറഞ്ഞ് കേരളത്തിന് കരാര്‍ പ്രകാരം നല്‍കേണ്ട വെള്ളം നല്‍കാതിരിക്കുന്നത്.
ആളിയാര്‍ ഡാമിന് മുകളിലൂടെയുള്ള കോണ്ടൂര്‍ കനാലില്‍ രാത്രിസമയത്താണ് വെള്ളം കടത്തിക്കൊണ്ടു പോകുന്നത്. കേരളത്തിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതൊന്നും കാണുന്നുമില്ല.
49 കിലോമീറ്റര്‍ ദൂരമുള്ള കോണ്ടൂര്‍ കനാലില്‍ ഇടക്കിടയ്ക്ക് ചെറിയ ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പകല്‍ സമയത്ത് കനാലിലൂടെ വെള്ളം കുറഞ്ഞ തോതില്‍ തുറന്നുവിടും. രാത്രിയാണ് സര്‍ക്കാര്‍പതിയില്‍നിന്ന് കൂടുതല്‍ വെള്ളം കോണ്ടൂര്‍ക്കനാലിലൂടെ തുറന്നുവിട്ട് തിരുമൂര്‍ത്തി ഡാമില്‍ നിറയ്ക്കുന്നത്. അതിരാവിലെ മുതല്‍ ദളി മെയിന്‍ കനാലിലൂടെ ഗ്രാമങ്ങളിലെ വലിയ കുളങ്ങളും, പ്രദേശങ്ങളും നിറച്ചുവയ്ക്കാറാണ് പതിവ്. പകല്‍ കോണ്ടൂര്‍ കനാലില്‍ പരിശോധന നടത്തിയാലും കൂടുതല്‍ വെള്ളം കാണാന്‍ കഴിയില്ല.
ഇതിനുപുറമേ തിരുമൂര്‍ത്തി ഡാമിന് താഴെ ഇപ്പോള്‍ തമിഴ്‌നാട് അനധികൃതമായി നാലു കുടിവെള്ള പ്ലാന്റുകളും നിര്‍മ്മിക്കുന്നുണ്ട്. കോയമ്പത്തൂര്‍, മധുര, തിരുപ്പൂര്‍ ജില്ലകളിലെ കുടിവെള്ളത്തിനായാണ് പുതിയ പ്ലാന്റുകള്‍ നിര്‍മിക്കുന്നത്.
ശിരുവാണിയില്‍ കേരളം അണകെട്ടിയാല്‍ കോയമ്പത്തൂര്‍ ജില്ലയിലെ കുടിവെള്ളം മുടങ്ങുമെന്നുള്ള ഭയമുള്ളതിനാലാണ് ഇപ്പോള്‍ തിരുമൂര്‍ത്തി ഡാമിന് താഴെ കൂടുതല്‍ കുടിവെള്ള പ്ലാന്റുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ മൂന്ന് കൂറ്റന്‍ ജലസംഭരണികളും, രണ്ട് ശുചീകരണ പ്ലാന്റുകളും ഇവിടെയുണ്ട്.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുതുക്കാതെ തമിഴ്‌നാട് നീട്ടിക്കൊണ്ടു പോകുന്നതും കരാര്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നതും കേരളത്തിലെ ഉദ്യോഗസ്ഥരും, ഭരണാധികാരികളും കണ്ടില്ലെന്ന് നടിക്കുകയാണ്. കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തി കേരളസര്‍ക്കാരിനെ അറിയിക്കേണ്ട ഉദ്യോഗസ്ഥന്‍ തമിഴ്‌നാടിന്റെ പ്രവൃത്തികളെ ന്യായീകരിക്കുകയാണ്.
സര്‍ക്കാര്‍പതിയില്‍ നിന്നു 20 കോടി ചെലവില്‍ ആളിയാര്‍ ഡാമിലേക്ക് ഒരു കനാല്‍ നിര്‍മിക്കുന്നത് കേരളത്തിന് നല്ലതാണെന്നും, കരാര്‍ ലംഘനമില്ലെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ ഈ ഉദ്യോഗസ്ഥന്‍ കേരളത്തിന് കരാര്‍ പ്രകാരം യഥാസമയം കിട്ടേണ്ട വെള്ളം വാങ്ങിച്ചെടുക്കാന്‍ തയാറാകാത്തത് കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുമ്പോള്‍ തമിഴ്‌നാട്ടിലെ ജലവിതരണ സംവിധാനം മികച്ച രീതിയിലാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago