ഐ.എസ് ബന്ധം: കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു
കോയമ്പത്തൂര്‍: ഐ.എസ് ബന്ധം ആരോപിച്ചു കോയമ്പത്തൂരിലെ ഉക്കടം, ജി.എം നഗര്‍ ഭാഗത്തുനിന്നും എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത നിയമ വിദ്യാര്‍ഥി ഉള്‍പ്പെടെ എട്ടുപേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. നിയമവിദ്യാര്‍ഥി അബൂതാഹിര്‍, മറ്റൊരു കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ എട്ട് യുവാക്കളെയാണ് എന്‍.ഐ.എ സംഘം ചോദ്യം ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. ഐ.എസ് ബന്ധം തെളിയിക്കുന്ന തെളിവുകള്‍ ഇവരില്‍നിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. നഎന്നാല്‍ തിരുനെല്‍വേലിയില്‍ പിടിയിലായ പാളയങ്കോട്ടെ സ്വദേശി സുബുഹാനി ഹാജി മൊയ്തീന് എന്ന അബുമീരാന് (31) ഐ.എസ് ബന്ധമുïെന്ന് എന്‍.ഐ.എ കïെത്തി. ഇയാള്‍ അഞ്ച് മാസം സിറിയയില്‍ ഐ.എസ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇയാളോടൊപ്പം മഹാരാഷ്ട്രയില്‍ പിടിയിലായ ആരിഫ് മജീദ് സിറിയയില്‍ മാസങ്ങളോളം ഐ.എസിന്റെ യുദ്ധത്തിലും പങ്കെടുത്തിരുന്നു. കണ്ണൂര്‍ പെരിങ്ങത്തൂരിലെ കനകമലയില്‍ യോഗം ചേരാനിരിക്കെ പിടിയിലായ യുവാക്കളില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എയ്ക്ക് ലഭിച്ചതായിട്ടാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."