അശോകന്റെ ചികിത്സയ്ക്കായി ബസുകളുടെ കാരുണ്യയാത്ര
കൂത്തുപറമ്പ്: രോഗം തളര്‍ത്തിയ യുവാവിന്റെ ചികിത്സ നടത്താന്‍ ബസുകളുടെ കാരുണ്യയാത്ര. ഇടുമ്പകൂത്തുപറമ്പ് തലശേരി റൂട്ടിലോടുന്ന നീലാംബരി ബസും തൃക്കടാരിപൊയില്‍ കൂത്തുപറമ്പ് തലശ്ശേരി റൂട്ടിലോടുന്ന പി.സി സണ്‍സ് ബസുമാണ് ചിറ്റാരിപറമ്പ് വട്ടോളിയിലെ സി.വി അശോകന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാനായി സര്‍വീസ് നടത്തിയത്. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന അശോകന്‍ കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കാനും തുടര്‍ചികിത്സയ്ക്കുമായി ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ഇത്രയും തുക കണ്ടെത്താന്‍ കുടുംബത്തിന് കഴിയാതെ വന്നപ്പോള്‍ കെ.വി സുരേന്ദ്രന്‍ ചെയര്‍മാനും ചന്ദ്രന്‍ വട്ടോളി കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കാരുണ്യയാത്രയിലൂടെ ലഭിച്ച മുഴുവന്‍ സംഖ്യയും ചികിത്സാ ചെലവിലേക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."