HOME
DETAILS
MAL
അഴീക്കല്‍ മണലെടുപ്പ് ഇ-മണല്‍ സംവിധാനത്തിലേക്ക് മാറ്റണം: സി.പി.എം
backup
October 07 2016 | 05:10 AM
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ പ്രദേശത്ത് നടക്കുന്ന മണലെടുപ്പും വിതരണവും ഇ-മണല്‍ സംവിധാനത്തിലേക്ക് മാറ്റണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
അഴീക്കല്‍ തുറമുഖ പ്രദേശത്തെ മണലെടുപ്പ് നിരവധി ആക്ഷേപങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്.
ജില്ലയിലാകെ മണല്‍ക്ഷാമം നേരിടുന്ന സന്ദര്‍ഭത്തില്‍ അഴീക്കല്‍ പ്രദേശത്ത് നിന്നു ശേഖരിക്കുന്ന മണല്‍ സുതാര്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ അഴീക്കല്‍ തുറമുഖ പ്രദേശത്തെ മണലെടുപ്പും മണല്‍ വിതരണവും ഇ-മണല്‍ സംവിധാനത്തിലേക്ക് ഉടന്‍ മാറ്റണമെന്നും ന്യായമായ വിലക്ക് ജനങ്ങള്‍ക്ക് മണല്‍ ലഭ്യമാക്കാന്‍ നടപടികളുണ്ടാവണമെന്നും അധികൃതരോട് സി.പി.
എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."