ജലസംരക്ഷണത്തിന് തടയണയുമായി വിദ്യാര്‍ഥികള്‍
പുല്‍പള്ളി: ജലം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ജയശ്രി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 100 എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ ചേര്‍ന്നു കല്ലുവയല്‍ ഭാഗത്ത് കടമാന്‍ തോട്ടില്‍ മൂന്നു തടയണകള്‍ നിര്‍മിച്ചു.
ഈ പ്രദേശത്ത് നാലു കിലോമീറ്ററിനുള്ളില്‍ 10 തടയണകള്‍ നിര്‍മിക്കുന്നതിനാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. തടയണ നിര്‍മാണപ്രവൃത്തിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.എ നാസര്‍ അധ്യക്ഷനായി. മാനേജര്‍ കെ.ആര്‍ ജയറാം, പ്രധാനാധ്യാപിക കെ. റാണി വര്‍ഗ്ഗീസ്, പ്രിന്‍സിപ്പല്‍ കെ.ആര്‍ ജയരാജ്, എന്‍.എസ്.എസ് കോഡിനേറ്റര്‍ ജോണ്‍സണ്‍ പി. ജോസഫ്, പി.ബി ഹരിദാസ്, എം.വി ബാബു സംസാരിച്ചു. വിദ്യാര്‍ഥികളായ ശ്രീഹരി ടി. ബിനു, അലീഷ, ഗീരീഷ്, ആല്‍വിന്‍ സോണറ്റ്, അലീന, അജയ് സുരേഷ്, സുധീഷ്, അധ്യാപകരായ എം.പി വിജയന്‍, എം.സി സാബു, സിത്താര ജോസഫ്, സ്വപ്ന പീറ്റര്‍, അമ്പിളി ജി നായര്‍, എ.സി സ്വപ്ന, നിമ്മി അബ്രഹാം, എസ് സ്മിത, പി.ഡി സുധീഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."