വന നശീകരണത്തിനെതിരേ കലക്ടറേറ്റ് പടിക്കല്‍ ഫോട്ടോ പ്രദര്‍ശനം
കല്‍പ്പറ്റ: വടക്കേ വയനാട്ടിലെ മുനീശ്വരന്‍മുടി, ബ്രഹ്മഗിരി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികള്‍ക്കും പേരിയ പീക്കിലെ ഏകവിളത്തോട്ടം നിര്‍മാണത്തിനുമെതിരേ വനശീകരണ വിരുദ്ധസമിതി വന്യജീവി വാരത്തില്‍ നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി കലക്ടറേറ്റ് പടിക്കല്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു.
ടൂറിസം വികസനത്തിന്റെ ഭാഗമായി വനംവകുപ്പ് നടത്തിയ നിര്‍മാണങ്ങള്‍, പേരിയയിലെ ഏകവിളത്തോട്ടം, മനുഷ്യ-വന്യജീവി സംഘര്‍ഷം, കാട്ടുതീ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ നടന്ന പ്രദര്‍ശനം നിരവധി പേര്‍ കാണാനെത്തി. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. എന്‍. ബാദുഷ അധ്യക്ഷനായി. അബു പൂക്കോട്, സക്കീര്‍ ഹൂസൈന്‍, അജി കൊളോണിയ, ബി കുഞ്ഞിരാമന്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് ബത്തേരിയിലാണ് പ്രചാരണ സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."