ചിലര്‍ ചികിത്സയ്ക്കെത്തുന്നവരെ പിഴിയാന്‍ ഗവേഷണം നടത്തിയവര്‍: മുഖ്യമന്ത്രി
കണ്ണൂര്‍: ചികിത്സയ്ക്കെത്തുന്നവരില്‍ നിന്ന് എങ്ങനെ ഭീമമായ തുക ഈടാക്കാമെന്നതില്‍ ഗവേഷണം നടത്തിയവരാണു ചില മാനേജ്മെന്റുകളെന്നു സംശയിക്കേണ്ട സ്ഥിതിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. മാവിലായിയില്‍ എ.കെ.ജി സ്മാരക നഴ്സിങ് കോളജിന്റെ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആതുര ശുശ്രൂഷ രംഗവും കച്ചവട കേന്ദ്രമായി മാറി. കീശയുടെ വലുപ്പം നോക്കി സ്ഥാപനങ്ങള്‍ ആരംഭിച്ചപ്പോള്‍ സാമൂഹ്യ സാഹചര്യവും പഠന നിലവാരവും ഒന്നും വിലമതിക്കേണ്ടതില്ലെന്ന നില വന്നു. ഇതാണു കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. വിദ്യാഭ്യാസരംഗത്തെ തട്ടിപ്പ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രി സൊസൈറ്റി പ്രസിഡന്റ് എം പ്രകാശന് അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി മുഖ്യാതിഥിയായി. എ.കെ.ജിയുടെ ഫോട്ടോ പി ജയരാജന് അനാഛാദനം ചെയ്തു. കെ.കെ രാഗേഷ് എം.പി, കെ.കെ നാരായണന്, എന്‍ ചന്ദ്രന്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അബ്ദുല്‍ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന്, കെ.വി ബാലന്, കെ ശോഭ, പി.കെ ലളിത, ഡോ. ബാലകൃഷ്ണ പൊതുവാള്, കെ. വികാസ്, ഷെല്ലി മാത്യു, എന്‍ ഗിരിജാകുമാരി, എന്‍ ഉത്തമന്, സി.കെ ശശിധരന്, കെ.എന്‍ മോഹനന് നമ്പ്യാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."