വനംവകുപ്പ് സേവ് ഫെസ്റ്റ് നടത്തി
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട ആദിവാസി കോളനിയില്‍ വിവധ വകുപ്പുകളുമായി ചേര്‍ന്ന് വനം വകുപ്പ് സേവ് ഫെസ്റ്റ് നടത്തി. കല്ലുണ്ട, മതിലുംമൂല ആദിവാസി കോളനികളിലെ 160ഓളം അംഗങ്ങളാണ് സേവ് ഫെസ്റ്റില്‍ പങ്കെടുത്തത്. ബദല്‍ സ്കൂളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പിടി ഉസ്മാന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എംടി ലസ്ന അധ്യക്ഷയായി.
ഗ്രാമപഞ്ചായത്തംഗം നൗഷാദ് പൂക്കോടന്‍ അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ സുനില്‍, ഏറനാട് ഡപ്യൂട്ടി തഹസില്‍ദാര്‍ രഘുനാഥ്, അകമ്പാടം വില്ലേജ് ഓഫീസര്‍ അബ്ബാസ് അത്തിമണ്ണില്‍, കുറുമ്പലങ്ങോട് വില്ലേജ് ഓഫിസര്‍ മറിയാമ്മ ജോണ്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ കെ ഉണ്ണികോമു, ടി എസ് ഒ വി ഗോപകുമാര്‍, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി നാരായണ വര്‍മ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബെന്സിലാല് വനം വകുപ്പ് ജീവനക്കാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സത്യകുമാര്‍, ബദല്‍ സ്കൂള്‍ അധ്യാപിക ഷൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
റേഷന്‍കാര്‍ഡില്‍ പേരില്ലാത്തവരുടെ പേരുള്പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ആധാര്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇത് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സേവ് ഫെസ്റ്റിന്റെ ഭാഗമായി നടത്തി.
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്റെ കീഴിലാണ് നിലവില്‍ വനം വകുപ്പ് സേവ് ഫെസ്റ്റ് നടത്തി വരുന്നത്. സൗത്ത് ഡിവിഷന് സേവ് ഫെസ്റ്റുകള്‍ ഇതിനുശേഷം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."