വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു
തൃപ്രയാര്‍: നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2016 - 2017 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു അറിയിച്ചു. തൃപ്രയാര്‍ പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നാട്ടിക ഗ്രാമപഞ്ചായത്തിന് 9.5 കോടി യുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അറിയിച്ചത്.
പ്രതിപക്ഷമായ എല്‍.ഡി.എഫും ബി.ജെ.പിയും പദ്ധതി തടസ്സപെടുത്താന്‍ ശ്രമിച്ചിരുന്നതായും അതിനെയെല്ലാം അതിജീവിച്ചാണ് നാട്ടിക ഗ്രാമപഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം നേടിയെടുത്തതെന്നും ഭരണ സമിതിയംഗങ്ങള്‍ പറഞ്ഞു. വനിതകള്‍ക്ക് സ്വയം തൊഴിലിനായി പതിനാറ് ലക്ഷം രൂപയും, പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹ ധനസഹായത്തിനായി പത്ത് ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്.
പട്ടിക ജാതിക്കാര്‍ക്കായി ടാക്സികാറും ഇരു ചക്ര വാഹനം വാങ്ങുന്നതിനും സഹായം നല്കാന് തുക നീക്കി വെച്ചിട്ടുണ്ട്. പട്ടിക ജാതിക്കാര്‍ക്ക് വിസ ധന സഹായം നല്കിയ ആദ്യ പഞ്ചായത്ത് നാട്ടികയായിരുന്നു. കാര്‍ഷിക മേഖലക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടന്ന് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."