കാറിടിച്ച് നിയന്ത്രണംവിട്ട ഓട്ടോ കടയിലേക്ക് പാഞ്ഞുകയറി
തൊടുപുഴ: നിയന്ത്രണം വിട്ട കാറിടിച്ച ഓട്ടോറിക്ഷ കടയിലേക്കു പാഞ്ഞുകയറി നാശനഷ്ടം. തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍ നിന്നും മൂപ്പില്‍കടവ് ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനില്‍ ഇന്നലെ വൈകിട്ട് നാലിനാണു സംഭവം. ഇടുക്കി റോഡില്‍ നിന്ന് മൂപ്പില്‍കടവ് പാലത്തിലൂടെ വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ ഓട്ടോയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോഡ്രൈവര്‍ തെറിച്ച് പുറത്തേക്ക് വീണു. ഓട്ടോ നിയന്ത്രണം വിട്ട് റോഡിന്റെ എതിര്‍ഭാഗത്തുള്ള ഗ്രീന്‍ടെക് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. സ്ഥാപനത്തിന്റെ മുന്‍വശത്തെ ഗ്ലാസുകള്‍ തകര്‍ത്ത് ഉള്ളില്‍കയറിയാണ് ഓട്ടോറിക്ഷ നിന്നത്.
സ്ഥാപനത്തിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ അപായം ഒഴിവായി. റിട്ടയേഡ് എസ്.ഐയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പറയുന്നു.
ഇയാള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.സംഭവത്തിന് ശേഷം ഇയാള്‍ തന്ത്രപരമായി മുങ്ങിയെന്നും ആക്ഷേപമുണ്ടണ്ട്. ഓട്ടോറിക്ഷയും ഭാഗികമായി തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."