കുട്ടികള്‍ പഠിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് ആക്ഷേപം
മീനങ്ങാടി: വൃത്തിഹീനമായ സാഹചര്യത്തില്‍ പഠന സൗകര്യമൊരുക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൊണ്ട് മീനങ്ങാടി ശിശുമന്ദിരം പ്രീെ്രെപമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ മൂത്രമൊഴിക്കുന്നത് സ്കൂള്‍ മുറ്റത്ത്. 'ഹൈജിയ എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം കഴിഞ്ഞ ബുധനാഴ്ച്ചയാണ് നടന്നത്. പഞ്ചായത്തിന്റെ മൂക്കിന് താഴെയുള്ള സ്ഥാപനത്തില്‍ 38 കുട്ടികളാണ് പഠിക്കുന്നത്.
വൃത്തിയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിന് ഹൈജിയ പോലുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്ന പഞ്ചായത്ത് ഭരണസമിതി കുട്ടികളില്‍ തെറ്റായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് താഴെയുള്ള ബസ് സ്റ്റാന്റില്‍നിന്നും നോക്കിയാല്‍ അഭിമുഖമായി കുട്ടികള്‍ നിരന്ന് നിന്ന് മൂത്രമൊഴിക്കുന്നത് പതിവ് കാഴ്ചയാണ്. ശിശുമന്ദിരത്തിലാകെയുള്ള രണ്ട് മൂത്രപ്പുരകളിലൊന്നിന്റെ വാതില്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച അവസ്ഥയിലും.
ഈ മൂത്രപ്പുര ഉപയോഗിക്കുവാന്‍ കഴിയാത്ത വിധം വൃത്തിഹീനമായി കിടക്കുന്ന വാര്‍ത്ത സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പേരിനുമാത്രം വൃത്തിയാക്കി ബന്ധപ്പെട്ടവര്‍ രക്ഷിതാക്കളുടെ പരാതിയിന്മേല് നടപടിയെടുത്തെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.
ക്ലോസറ്റില്‍ കെട്ടിക്കിടന്ന മാലിന്യം ഭാഗികമായി നീക്കം ചെയ്ത് വാതിലുകള്‍ തുറന്നുകിടക്കുന്ന അവസ്ഥയിലാണ് ഇപ്പോഴും മൂത്രപ്പുരയുള്ളത്.
സമീപത്തെ കെട്ടിടത്തിന് ചുറ്റുമുള്ള കാട് വെട്ടിമാറ്റുന്നതിനോ, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ കഴിയാത്ത ഭരണസമിതി എങ്ങനെയാണ് നാട് വൃത്തിയാക്കുകന്നാണ് ബി.ജെ.പിയുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."