'കുട്ടികളിലെ ഹൃദ്രോഗങ്ങളെ കരുതിയിരിക്കണം'
നീലേശ്വരം: കുട്ടികളിലുണ്ടാകുന്ന ഹൃദ്രോഗങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കേരള ഘടകം കാര്‍ഡിയോളജി ചാപ്റ്ററിന്റെ സംസ്ഥാന സമ്മേളനം സമാപിച്ചു. കുട്ടികളില്‍ കാണുന്ന വിവിധ തരം ഹൃദയരോഗങ്ങളക്കുറിച്ചും അവ നേരത്തേ കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യവും സമ്മേളനത്തില്‍ ചര്‍ച്ചയായി.
സങ്കീര്‍ണമായ ഹൃദ്രോഗങ്ങളും നൂതന ചികിത്സാ രീതികളും, കുട്ടികളുടെ ഹൃദയത്തെ ബാധിക്കുന്ന റുമാറ്റില് ഫിവറിന്റെ പ്രതിരോധം, കവാസാക്കി രോഗം എന്നീ വിഷങ്ങളില്‍ ക്ലാസുകളും നടന്നു. ശിശുരോഗ വിദഗ്ധന്‍ ഡോ.എ.സി പത്മനാഭന് ഉദ്ഘാടനം ചെയ്തു. ഡോ.എം സുല്‍ഫിക്കര്‍ അധ്യക്ഷനായി.
ഹൃദ്രോഗ വിദഗ്ദരായ ഡോ.ബി വിജയകുമാര്‍, ഡോ.ആര് കൃഷ്ണകുമാര്‍, ഡോ. എസ്.എം അഷ്റഫ്, ഡോ.ദീപ എസ് കുമാര്‍, ഡോ.രേണുക്കുറുപ്പ്, ഡോ.എഡ്വിന് ഫ്രാന്‍സിസ് ക്ലാസെടുത്തു. ഡോ.കെ സുധാകരന്, സംസ്ഥാന സെക്രട്ടറി ഡോ.ഷിമ്മി പൗലോസ്, ഡോ.എ ദാമോദരന്‍, ഡോ. കെ നാരായണ നായ്ക്, ഡോ.ടി.വി പത്മനാഭന്, ഡോ.സച്ചിന് പത്മന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."