ദമ്പതികളെ ബന്ദികളാക്കി കവര്‍ച്ച: ഒഡിഷ സ്വദേശികള്‍ അറസ്റ്റില്‍ പ്രതികളെ തൊടുപുഴയില്‍ എത്തിച്ചു
തൊടുപുഴ: വ്യാപാര പ്രമുഖനേയും ഭാര്യയേയും വീടിനുള്ളില്‍ ബന്ദികളാക്കി 1.70 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഐപാഡും കവര്‍ന്ന സംഭവത്തില്‍ ഒറീസയില്‍ നിന്നും പിടിയിലായ പ്രതികളെ തൊടുപുഴയിലെത്തിച്ചു. തൊടുപുഴ സി.ഐ എന്‍. ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒഡീഷ റായ്ഗഡ് ജില്ലയിലെ മുനിഗുഡ സ്വദേശികളായ ചിങ്കു കര്‍ക്കരിയ(21), രമേശ് ചിച്ചുവാള്(23) എന്നിവരെ പിടികൂടിയത്. മുനിഗുഡയില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ വനപ്രദേശത്തുളള മാവോയിസ്റ്റ് കേന്ദ്രമായ തിക്രിയില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രമേശിന്റെ ജ്യേഷ്ഠന് കുനുവിന്റെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതികളെ വേഷം മാറിയെത്തിയ പൊലിസ് പിടികൂടുകയായിരുന്നു. ഇവരെ കീഴ്പ്പെടുത്തുന്നതിനിടെ സി.ഐ ശ്രീമോന്റെ കൈക്ക് ചെറിയ പരുക്കേറ്റു.
കൂട്ടുപ്രതികളായ ഒഡീഷ ഹനുമന്ത്പൂര് സ്വദേശി രാജ്കുമാര് പത്ര(19)യും പതിനേഴുകാരനും രണ്ടാഴ്ച മുമ്പ് പിടിയിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഇതോടെ കവര്‍ച്ചാ സംഘത്തിലെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ പൊലിസിന് കഴിഞ്ഞു. കഴിഞ്ഞ മാസം 13ന് പുലര്‍ച്ചെയാണ് തൊടുപുഴയെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."