HOME
DETAILS

ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ജീവിതം പാഠപുസ്തകങ്ങളാണ്

  
backup
May 10 2016 | 22:05 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%81%e0%b4%b5%e0%b4%bf
സ്വാതന്ത്ര്യസമരസേനാനിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് രാജസ്ഥാനത്തിലെ ചരിത്രപാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ജനാധിപത്യസ്ഥാപനങ്ങളുടെയും സംരക്ഷകനായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ പേര് ചരിത്രപാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിക്ഷേധാര്‍ഹമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ രാഷ്ട്രപിതാവിന്റെ വധംകൂടി തമസ്‌കരിച്ചിട്ടുള്ള പുസ്തകമാണ് രാജസ്ഥാന്‍ സംസ്ഥാന വിദ്യാഭ്യാസഗവേഷണപരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിട്ടുള്ളത്. അടുത്തനൂറ്റാണ്ടിനെ നിര്‍ണ്ണയിക്കുന്ന കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാ നെഹ്‌റുവിനെ കുട്ടികളില്‍നിന്നു മാറ്റിനിര്‍ത്താനുള്ള ശ്രമം നാളത്തെ ഇന്ത്യയെ ഇപ്പോള്‍ത്തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. നല്ല രാഷ്ട്രതന്ത്രത്തിനും രാഷ്ട്രത്തിന്റെ ഉയര്‍ച്ചക്കും നല്ലദിശാബോധവും ചരിത്രജ്ഞാനവുമുള്ള യുവതലമുറ ആവശ്യമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും മഹാത്മ ഗാന്ധിയും സമൂഹത്തിലുണ്ടായത് നല്ല വിദ്യാഭ്യാസപൂര്‍ത്തീകരണത്തില്‍നിന്നാണ്. രണ്ടുപേരുടെയും ജീവിതം കുട്ടികള്‍ പഠിക്കുന്നത് കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നു മാത്രമല്ല ഇന്നത്തെ തലമുറ വഴിതെറ്റിപോകാതെ നോക്കുന്നതിന് ഉപകരിക്കുകയും ചെയ്യും. വിദ്യാര്‍ഥിജീവിതം എങ്ങനെയായിരിക്കണം, രാഷ്ട്രജീവിതം എങ്ങനെയായിരിക്കണം എന്നു പഠിപ്പിക്കുന്നതാണു നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ജീവിതം. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന അസാധാരണനായ അഹിംസാവിപ്ലവകാരിയുടെ വധം എങ്ങനെയാണുണ്ടായതെന്നു കുട്ടികള്‍ പഠിച്ചിരിക്കണം. ലോകത്തിലെ വിമോചനപ്രസ്ഥാനത്തിന്റെ സൗമ്യനായപ്രവാചകനായിരുന്നു ഗാന്ധി. കഷ്ടിച്ച് അഞ്ചടി ഉയരവും 114 റാത്തല്‍ തൂക്കവും മാത്രമുണ്ടായിരുന്ന ഈ മഹാപുരുഷന്റെ വധം ഒഴിവാക്കിയുള്ള പുസ്തകം എന്തു ലക്ഷ്യത്തോടെയാണു പ്രകാശിപ്പിച്ചിരിക്കുന്നത്. അക്രമാസക്തമായ ലോകത്തിന് പുതിയൊരു സമരമാര്‍ഗമായ അഹിംസാ സിദ്ധാന്തം കാട്ടിക്കൊടുത്ത മഹാനായിരുന്നു നമ്മുടെ രാഷ്ട്രപിതാവ്. സായുധകലാപത്തിനുപകരം ധാര്‍മ്മികമായ സമരം, യന്ത്ര തോക്കുകള്‍ക്കു പകരം പ്രാര്‍ത്ഥന, ബോംബുകള്‍ക്കു പകരം നിശബ്ദത... ഇതു പഠിപ്പിച്ച ഗാന്ധിയുടെ വധം കുട്ടികളെ പഠിപ്പിക്കുക തന്നെ ചെയ്യണം. 1947 ആഗസ്റ്റ് 15 നു പ്രധാനമന്ത്രിപദവി ഏറ്റെടുത്തതുമുതല്‍ 1964 മെയ് 27നു മരിക്കുന്നതുവരെ ശക്തമായ ഭാരതം നിര്‍മ്മിക്കുവാന്‍ ഊര്‍ജസ്വലനായി മുന്നണിയില്‍നിന്ന തേരാളിയായിരുന്നു നെഹ്‌റു. മൂന്നാംലോകമെന്ന് അറിയപ്പെടുന്ന രാഷ്ട്രസമൂഹത്തിലെ ഏറ്റവും പരിചിതനായ നേതാവായിരുന്നു നെഹ്‌റു. കോളനിവാഴ്ചയില്‍നിന്നു രാജ്യത്തെ മോചിപ്പിച്ചു ചേരിചേരാനയത്തിന്റെ പ്രമുഖശില്‍പ്പി. മികച്ച രാജ്യതന്ത്രജ്ഞന്‍. രാഷ്ട്രത്തിന്റെ വ്യാവസായികവും സാമൂഹികവുമായ വീക്ഷണത്തെ ലക്ഷ്യമാക്കി തയ്യാറാക്കപ്പെട്ട മൂന്നു പഞ്ചവത്സര പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയയാള്‍. ഗോവയെ പോര്‍ച്ചുഗീസുകാരില്‍നിന്നു ബലമായി മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കിയ പ്രധാനമന്ത്രി. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ സര്‍വസൈന്യാധിപന്റെ പഴയ വസതിയുടെ വളപ്പില്‍ സ്ഥിതിചെയ്യുന്ന നെഹ്‌റു സ്മാരകഗ്രന്ഥാലയത്തിലെ അദ്ദേഹത്തിന്റെ മരണപത്രത്തിലെ വാക്കുകള്‍ ഓര്‍ക്കാം. 'ഇന്ത്യയിലെ മണ്ണില്‍ കലര്‍ന്ന്, ഇന്ത്യയുടെ തിരിച്ചറിയാന്‍ കഴിയാത്ത ഭാഗമായി തീരത്തക്കവണ്ണം തന്റെ ചിതാഭസ്മം ഒരു വിമാനത്തില്‍നിന്ന്, കൃഷിക്കാര്‍ അധ്വാനിക്കുന്ന വയലുകള്‍ക്കുമേല്‍ വിതറണമെന്ന' നിര്‍ദ്ദേശമായിരുന്നു അത്. ഈ മഹത് വ്യക്തിയുടെ ജീവിതചരിത്രം കുട്ടികളുടെ മനസ്സില്‍നിന്ന് തേച്ചുമായ്ക്കുവാന്‍ ശ്രമിക്കുന്നതു അനുവദിക്കാനാകുമോ. സത്യമായ ചരിത്രത്തെ പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയതുകൊണ്ടു നഗ്നമായ ചരിത്രത്തെ മറക്കാന്‍ സാധിക്കുമോ. മുറംകൊണ്ടു സൂര്യനെയും ചന്ദ്രനെയുമെന്നപോലെ സത്യത്തെയും ആര്‍ക്കും ഒളിപ്പിക്കുവാന്‍ സാധിക്കുകയില്ലെന്ന സത്യം മറന്നുകൂടാ! ചരിത്രം സൃഷ്ടിച്ചതിനുശേഷമാണു ചരിത്രപാഠപുസ്തകങ്ങള്‍ വായിക്കേണ്ടതെന്നു കുട്ടികളെ പഠിപ്പിച്ച നെഹ്‌റുവിന്റെ ചരിത്രം നവ ഭാരതത്തെ സൃഷ്ടിക്കുന്ന ശില്പ്പികളായ വിദ്യാര്‍ഥി സമൂഹത്തെ പഠിപ്പിക്കുകതന്നെ ചെയ്യണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  27 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  29 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  42 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago