തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാവശ്യം; 'പരിവാര്‍' രക്ഷിതാക്കള്‍ സമരത്തിലേക്ക്
കാളികാവ്: അധികൃതരുടെ അനാസ്ഥ മൂലം തടഞ്ഞുവച്ച വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ 'പരിവാര്‍' സമരത്തിലേക്ക്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ധനസഹായം ഉടന്‍ വിതരണം ചെയ്യുക, അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് തുക 19200 രൂപ പൂര്‍ണമായും ഏകീകരിച്ച് വിതരണം ചെയ്യുക, ആശ്വാസ കിരണം മറ്റു പെന്‍ഷനുകളെ പോലെ 1000 രൂപയാക്കി വര്‍ധിപ്പിക്കുക, എല്ലാ പഞ്ചായത്തുകളിലും ബഡ്‌സ് സ്‌കൂള്‍ വിത്ത് ബി.ആര്‍.സി സ്ഥാപിക്കുക, എം.ആര്‍ കുടുംബത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും വരുമാന പരിധി എടുത്ത് കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിവാര്‍ സമരവുമായി രംഗത്ത് വന്നിട്ടുള്ളത്. ബുധനാഴ്ച കലക്ട്രേറ്റ് ധര്‍ണ ഉള്‍പടെയുള്ള സമര പരിപാടികളുമായി പരിവാര്‍ ജില്ലാ കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്.
കലക്ട്രേറ്റ് ധര്‍ണയോടനുബന്ധിച്ച് പരിവാര്‍ ചോക്കാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ പഞ്ചായത്ത് കോഡിനേറ്റര്‍ അബ്ദുറഹ്മാന്‍ മാട്ടായി, വൈസ് കോഡിനേറ്റര്‍ റസിയ, ജില്ലാ കോഡിനേറ്റര്‍ ജാഫര്‍ അരീക്കോട് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."