കാലടി കൈപ്പട്ടൂര്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
അങ്കമാലി: കാലടി കൈപ്പട്ടൂരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതികളായ നാല് പേര്‍ക്ക് മംഗലാപുരത്ത് ഒളി താവളം തരപ്പെടുത്തി കൊടുത്ത ആളെ കാലടി പൊലിസ് അറസ്റ്റ് ചെയ്തു. മാംഗ്ലൂര്‍ പദുവ കോട്ടിമുറ രഘുനാഥാണ് (44) പിടിയിലായത്. ഇതോടെ കൈപ്പട്ടൂര്‍ സനല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായ പുര്‍ത്തിയാകാത്ത ഒരാള്‍ അടക്കം 14 പേര്‍ പിടിയിലായി. ഇവരില്‍ 13 പേരേ റിമാന്‍ഡ് ചെയ്തു. പ്രായ പുര്‍ത്തിയാകാത്ത പ്രതി ജുവനല്‍ ഹോമിലേയ്ക്കും മാറ്റി.
കാലടി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മംഗലാപുരം കൊടിക്കരയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കാലടി സനല്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതികളായ മലയാറ്റൂര്‍ കാടപ്പാറ ചെത്തിക്കാട്ടില്‍ കാര എന്ന രതീഷ്, മൂക്കന്നൂര്‍ താബോര്‍ കരേടത്ത് ആച്ചി എന്ന എല്‍ദോ, മൂക്കന്നൂര്‍ താബോര്‍ കോഴിക്കാടന്‍ ഇണ്ടാവ എന്ന ഗ്രിന്റേഷ്, അയ്യമ്പുഴ ഉപ്പു കല്ല് തേലക്കാടന്‍ ടോണി എന്നിവരെ സംഭവത്തിനു ശേഷം ഒളിച്ച് താമസിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തതിനാണ് രഘുനാഥനെ കാലടി പോലീസ് പിടികൂടിയത്.
കൊലപാതകം നടന്നതിനു ശേഷം പ്രധാന പ്രതികള്‍ താമസിച്ചത് പ്രതി ഏര്‍പ്പെടുത്തിയ മംഗലാപുരം സുറത്ത്ക്കലിനു സമീപമുള്ള കൊടിക്കര ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് പ്രധാന പ്രതികളെ പിടികൂടിയത്. കൊലപാതക ദിവസം മുഖ്യ പ്രതികള്‍ കൃത്യം നടത്തിയതിനു ശേഷം കൂവപ്പടിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം സുഹൃത്തുക്കള്‍ക്ക് കൈമാറി ഇതിന് ശേഷം മരിങ്ങൂരിലെത്തി അവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ ചാവക്കാടിലേയ്ക്കും വേറേ വാഹനത്തില്‍ വയനാട്ടിലേയ്ക്കും പോയി. വയനാട്ടില്‍ രണ്ട് ദിവസം താമസച്ചതിനു ശേഷം നാട്ടില്‍ കൊലപാതകവുമായുള്ള അന്വേഷണം പുരോഗമിക്കുന്നതറിഞ്ഞ് പ്രത്യേക വാഹനത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിനു ശേഷം പ്രധാന പ്രതികള്‍ ട്രെയിന്‍ മാര്‍ഗമാണ് മംഗലാപുരത്തേയ്ക്ക് കടന്നത്.
മംഗലാപുരം പൊലിസിന്റെ സഹായത്തോടെ അന്യോഷണ സംഘം നടത്തിയ രഹസ്യ അന്വേഷണത്തില്‍ മുഖ്യ പ്രതികള്‍ ഒളിച്ച് താമസിച്ചിരുന്ന വിട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. ആലുവ റൂറല്‍ എസ്.പി. പി.എന്‍ ഉണ്ണിരാജയുടെ നിര്‍ദ്ദേശപ്രകാരം പെരുമ്പാവൂര്‍ ഡി.വൈ.ഏസ്.പി കെ.എസ്.സുദര്‍ശനന്‍, കാലടി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നോബിള്‍ മാനുവേല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബോസ്, ഉണ്ണികൃഷ്ണന്‍, സീനിയര്‍ പൊലിസ് ഓഫിസര്‍മാരായ ശ്രീകൂമാര്‍ ,ഇക്ബാല്‍, ലാല്‍, അബ്ദുള്‍ സത്താര്‍ തുടങ്ങിയവരടങ്ങിയ പ്രേത്യേക അന്വേഷണ സംഘമാണ് കേസ് അന്വോഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."