എം.എല്‍.എ പുരസ്‌കാര വിതരണം
കാക്കനാട്: തൃക്കാക്കര നിയോജക മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് 'മഹാത്മജി അവാര്‍ഡ് 2016' എന്ന പേരിലുള്ള എം.എല്‍.എ പുരസ്‌ക്കാര വിതരണം 15ന് ശനിയാഴ്ച പാലാരിവട്ടം പി.ഒ.സിയില്‍ നടക്കും. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി വേണു രാജമണി ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്ന് പി.ടി തോമസ് എം.എല്‍.എ അറിയിച്ചു.
തൃക്കാക്കര നിയോജക മണ്ഡലത്തിലും, സമീപ പ്രദേശങ്ങളിലേയും സ്‌കൂളുകളില്‍ പഠിച്ച് ഉന്നത വിജയം നേടിയ തൃക്കാക്കര മണ്ഡലത്തിലെ നിവാസികളായ 780 വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ട്രോഫിയും, ജീവചരിത്രവും, പ്രശസ്തിപത്രവും, ഗാന്ധിജിയുടെ പരിസ്ഥിതി സംബന്ധിച്ച നിലപാടുകള്‍ വിശദീകരിക്കുന്ന പുസ്തകവും, പോസ്റ്റ് കാര്‍ഡ് രൂപത്തിലുള്ള മഹാത്മജിയുടെ ചിത്രവുമാണ് സമ്മാനിക്കുന്നത്. 100 ശതമാനം വിജയം നേടിയ 22 സ്‌ക്കൂളുകള്‍ക്ക് പ്രത്യേക പുരസ്‌ക്കാരവും നല്‍കും.
മേയര്‍ സൗമിനി ജയിന്‍, കെ.വി തോമസ് എം.പി, ബെന്നി ബഹനാന്‍, തൃക്കാക്കര നഗരസഭ ചേയര്‍പെഴ്‌സണ്‍ കെ.കെ നീനു, സംസ്‌കാരിക നായകന്‍മാരായ ഡോ.എം. ലീലാവതി, ചെമ്മനം ചാക്കോ, പ്രൊഫ. എം തോമസ് മാത്യൂ, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.കെ വിജയകുമാര്‍, ശ്രീ ശങ്കരാചാര്യ വിസി ഡോ. എം.സി ദിലീപ് കുമാര്‍, ഫിഷറീസ് യൂനിവേഴ്‌സിറ്റി വിസി ഡോ. എ രാമചന്ദ്രന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പിവിസി ഡോ.എം.കെ പ്രസാദ്, കൊച്ചിന്‍ യൂനിവേഴ്‌സിറ്റി പിവിസി ഡോ.പൗലോസ് ജേക്കബ്, മ്യൂസിക് കോളജിസ്റ്റ് ഡോ. ഭുവനേശ്വരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എം.ഒ വറുഗീസും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."