മണ്ണിയംപെരുമ്പലത്തും കുമരനെല്ലൂരും അപകടം: രണ്ടുപേര്‍ക്ക് പരുക്ക്
ആനക്കര : മണ്ണിയം പെരുമ്പലത്ത് അള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് തലകീഴായി മറിഞ്ഞ് യാത്രകാരിക്ക് പരുക്ക് പറ്റി.കഴിഞ്ഞ ദിവസം രാത്രയിലാണ് സംഭവം. കുറ്റിപുറത്ത് നിന്ന് കൂടല്ലൂരിലേക്ക് വരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുമരനല്ലൂര്‍ കനറാ ബാങ്കിന് സമീപം ലോറിയും ഓട്ടോറിക്ഷകളും അപടത്തില്‍പ്പെട്ടു. ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. തിരുരില്‍ നിന്ന് പടിഞ്ഞാറങ്ങാടിയിലേക്ക് വരുന്ന ഓട്ടോറിക്ഷയും എടപ്പാളില്‍ നിന്ന് ആക്രി സാധനങ്ങളുമായി പട്ടാമ്പിയിലേക്ക് വരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
ലോറി മുന്നിലൂടെ പോകുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയില്‍ ലോറിയിലെ പുറത്തേക്ക് ചാടി നില്‍ക്കുന്ന ആക്രി സാധനത്തില്‍ കുരുങ്ങി ഓട്ടോറിക്ഷ വലിച്ച് പോകുകയായിരുന്നു. ഇതിനിടയില്‍ ഈ ഓട്ടോ റിക്ഷ മറ്റ് രണ്ട് ഓട്ടാ റിക്ഷയിലും ഇടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."