HOME
DETAILS
MAL
സ്വകാര്യബസുകള്‍ തെരഞ്ഞെടുപ്പാവശ്യത്തിന്, വോട്ടര്‍മാര്‍ ദുരിതം പേറും
backup
May 11 2016 | 07:05 AM
നീലേശ്വരം: ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പരിഷ്കരിച്ചപ്പോഴും തെരഞ്ഞെടുപ്പിന്റെ രണ്ട് ദിനങ്ങള്‍ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് ദുരിതങ്ങള്‍ മാത്രം. ഉള്‍നാടന്‍ പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന സ്വകാര്യബസുകള്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യാര്‍ഥം കൊണ്ടുപോകുന്നതാണ് ഈ ദുരിതത്തിനു കാരണം.
ബാലറ്റ് പേപ്പറും പെട്ടിയും എന്നന്നേക്കുമായി വിടപറഞ്ഞു. വോട്ടിങ് വേഗത്തിലാക്കാന്‍ യന്ത്രങ്ങളും വന്നു. എന്നാല്‍ സാമഗ്രികള്‍ പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് ഇന്നും സ്വകാര്യ ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങളെത്തന്നെയാണ് ആശ്രയിക്കുന്നത്. ഇത് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.
സ്വകാര്യ ബസുകള്‍ മാത്രം ആശ്രയമായുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. സ്വകാര്യബസുകള്‍ തെരഞ്ഞെടുപ്പ് ആവശ്യാര്‍ഥം കൊണ്ടുപോകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഈ പ്രദേശങ്ങളില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ വരുത്താനും അധികൃതര്‍ തയാറാകാറില്ല. ഇനിയുള്ള കാലമെങ്കിലും ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നഥിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."