HOME
DETAILS

ലഹരി ലോബിക്കെതിരെ ജനകീയ കൂട്ടായ്മയൊരുങ്ങുന്നു

  
backup
October 12 2016 | 17:10 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af


കയ്പമംഗലം: വളര്‍ന്നു വരുന്ന യുവസമൂഹത്തിനിടയില്‍ മയക്കു മരുന്നിന്റേയും കഞ്ചാവിന്റേയും മദ്യത്തിന്റേയും ഉപയോഗം നിയന്ത്രിക്കാനാവാത്ത നിലയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ഗ്രാമം കാംപയിയിന്റെ ഭാഗമായി കഞ്ചാവ്, മയക്കുമരുന്ന്, വ്യാജമദ്യ ലോബിക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കുന്നു. അമ്മൂമ്മയെ തലക്കടിച്ചു കൊന്ന പേരക്കുട്ടി, ഭാര്യയുടെ കഴുത്തിന് വാക്കത്തി കൊണ്ട് വെട്ടിയ ശേഷം ആത്മഹത്യ ചെയ്ത കുടുംബനാഥന്‍, ഒരു കടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വിബിന്‍ദാസെന്ന ചെറുപ്പക്കാരന്റെ അടുത്ത കലത്തുണ്ടായ ദാരുണ മരണം ഇതെല്ലാം കയ്പമംഗലം മേഖലയില്‍ കഞ്ചാവ്, മയക്കുമരുന്ന് ലഹരി ഉപയോഗത്തിന് അടിമപ്പെട്ട് ഉണ്ടായിട്ടുള്ള ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ്. ഇത്തരമൊരു പാശ്ചാത്തലത്തിലാണ് നാടിന്റെ പുരോഗതി ലക്ഷ്യം വെച്ച് കഞ്ചാവ്, മയക്കുമരുന്ന്, വ്യാജമദ്യ ലോബിക്കെതിരെ ഒരു ജനകീയ കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നിട്ടിറങ്ങിയത്. ഇതിന്റെ ഭാഗമായി നാളെ വൈകീട്ട് നാലിന് കയ്പമംഗലം കാളമുറിയില്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളേയും അണിനിരത്തി കഞ്ചാവ്, മദ്യ, മയക്കുമരുന്ന് ലോബികള്‍ക്കെതിരെ മനുഷ്യ ചങ്ങല തീര്‍ക്കുകയാണ്. മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരും പൊതുജനങ്ങള്‍ക്കൊപ്പം മനുഷ്യ ചങ്ങലയില്‍ അണിചേരും. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ്ബാബു, പ്രതിപക്ഷ നേതാവ് സുരേഷ് കൊച്ചുവീട്ടില്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എം.പി.കുമാരി നേതൃത്വം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago
No Image

ഷിരൂരില്‍ ഇന്നും അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായില്ല

Kerala
  •  3 months ago
No Image

ചിത്രീകരണത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം; അന്വേഷണം നടത്തുമെന്ന് മീഡിയ കൗൺസിൽ

uae
  •  3 months ago
No Image

സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago