യമന്‍ ആക്രമണം: ഹൂതി ഗൂഢാലോചനയെന്ന സംശയം ബലപ്പെടുന്നു
റിയാദ്: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ നാലു ദിവസം മുന്‍പ് മരണാനന്തര ചടങ്ങിനിടെ നടന്ന ആക്രമണത്തില്‍ ഹൂതികളുടെ ഗൂഢാലോചന ബലപ്പെടുന്നു. ആക്രമണത്തില്‍ സഖ്യസേന അന്വേഷണം പ്രഖ്യാപിച്ചതും ഗോത്രവര്‍ഗ്ഗങ്ങള്‍ ഹൂതികള്‍ക്കെതിരെ രംഗത്തെത്തിയതും ഇവരെ വെട്ടിലാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തന്നെയാണ് ഇപ്പോള്‍ ഇവ രംഗത്തെത്തിയിരിക്കുന്നത്.
ആക്രമണത്തിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും രംഗത്തിറക്കാന്‍ ശ്രമം നടന്നെങ്കിലും സംഭവം നീചമായ ഗൂഢാലോചനയാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് യു.എന്‍ അന്വേഷണം വേണമെന്നും ചടങ്ങ് സംഘടിപ്പിച്ച അല്‍ റുവൈശാന്‍ കുടുംബം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാതലത്തില്‍ മുഴുവന്‍ ഗോത്രങ്ങളും സഊദി അതിര്‍ത്തിയിലേക്ക് നീങ്ങി സഊദിക്കെതിരെ ആക്രമണം നടത്തണമെന്ന് ഹൂതികള്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നാലെ വിമത സഖ്യനേതാവായ അലി സ്വാലിഹിന്റെ ആഹ്വാനത്തിനു പിന്നാലെയാണ് ഹൂതി നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂതിയും ആഹ്വാനം നടത്തിയത്.
അതിനിടെ, തങ്ങളുടെ കപ്പലുകള്‍ ആക്രമിച്ച സംഭവത്തത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെങ്കടലിലെ അമേരിക്കന്‍ യുദ്ധകപ്പലുകളായ യു.എസ്.എസ് മാസണ്‍. പോണ്‍സ് എന്നീ കപ്പലുകള്‍ക്ക് സമീപമാണ് ഹൂത്തികളുടെ മിസൈലുകള്‍ പതിച്ചത്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി കനത്ത പ്രത്യാക്രമണം നടത്തുമെന്ന് യു.എസ് പ്രതിരോധ വക്താവ് നേവി ക്യാപ്റ്റന്‍ ജെഫ് ഡേവിസ് വാഷിംഗ്ടണില്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."