സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്ക അറിയിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്ക അറിയിച്ച് ഗവര്‍ണര്‍ പി.സദാശിവം.
കണ്ണൂരിലെ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ഗവര്‍ണര്‍ ആശങ്ക പ്രകടിപ്പിച്ചത്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും ആഭ്യന്തരസെക്രട്ടറിയെയും രാജ്ഭവനില്‍ വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഡി.ജി.പി ഗവര്‍ണറെ അറിയിച്ചു.
രാഷ്ട്രീയ അതിക്രമങ്ങള്‍ തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കൊലപാതകങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തരസെക്രട്ടറി ഗവര്‍ണറെ ധരിപ്പിച്ചിട്ടുമുണ്ട്.
ക്രമസമാധാനനില പരിപാലിക്കുന്നതില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം ഗവര്‍ണര്‍ക്കു പരാതി നല്‍കിയിരുന്നു.
ഇതിനിടെ രണ്ടു പേര്‍ കൂടി കണ്ണൂരില്‍ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചു രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."