ഭീകരര്‍ക്ക് പിന്തുണ നല്‍കി കശ്മിര്‍ പിടിച്ചെടുക്കണം; പാകിസ്താന് മസൂദ് അസ്ഹറിന്റെ ഉപദേശം
ന്യൂഡല്‍ഹി: കശ്മിര്‍ പിടിച്ചടക്കാന്‍ ഇന്ത്യക്കെതിരേ ഭീകരവാദത്തിലൂടെ യുദ്ധം ചെയ്യാന്‍ പാകിസ്താനോട് മസൂദ് അസ്ഹറിന്റെ ഉപദേശം.പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനാണ് മസൂദ് അസ്ഹര്‍. പത്താന്‍കോട്ട് ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കൊടും ഭീകരനാണ് ഇയാള്‍.ജെയ്‌ഷെയുടെ ആഴ്ചപതിപ്പായ അല്‍കലാമിന്റെ എഡിറ്റോറിയല്‍ പേജിലാണ് അസ്ഹര്‍ ലേഖനമെഴുതിയിരിക്കുന്നത്. പാക്ക് സര്‍ക്കാര്‍ മുജാഹിദീനുകളെ ഉപയോഗിച്ച് കശ്മിരില്‍ ഭീകരവാദം വളര്‍ത്തണമെന്നും ക്രമേണ കശ്മിര്‍ താഴ്‌വരയെ സ്വന്തമാക്കണമെന്നുമാണ് പാകിസ്താനെ ഇയാള്‍ ഉപദേശിക്കുന്നത്. കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് മുന്‍പും ശേഷവുമുള്ള ഇന്ത്യയുടെ അവസ്ഥ മനസിലാക്കണം. സര്‍പ്പത്തില്‍ നിന്ന് മണ്ണിരയായി മാറിയതുപോലെയാണ് ആ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും മസൂദ്അസ്ഹര്‍ ലേഖനത്തില്‍ കളിയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."