പരോക്ഷ നികുതിവ്യവസ്ഥ ലഘൂകരിക്കപ്പെടും: ഡോ. ഡി നാരായണ
കണ്ണൂര്‍: രാജ്യത്തെ നികുതി വ്യവസ്ഥ ജി.എസ്.ടി.യിലൂടെ ലഘൂകരിക്കപ്പെടുമെന്നും എന്നാല്‍ കേരളത്തിലെ ചെറുകിട വ്യവസായ മേഖലയ്ക്ക് ഇത് ഗുണകരമാവുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗവും തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ ഡയറക്റുമായ ഡോ. ഡി നാരായണ.
കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് ഇന്നവേഷന്റെ(സിരി) ആഭിമുഖ്യത്തില്‍ നടത്തിയ ചരക്കുസേവന നികുതി ഏകദിന ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് അസി. കമ്മിഷണര്‍ എം.കെ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണാ ജ്വല്‍സ് മാനേജിങ് പാര്‍ട്ണര്‍ സി.വി രവീന്ദ്രനാഥ് അധ്യക്ഷനായി. പ്രൊഫ. ഡോ. ജോസ് സെബാസ്റ്റ്യന്‍, സാജു ശ്രീധര്‍ ക്ലാസെടുത്തു. ഡോ. എ അശോകന്, കെ ബാലചന്ദ്രന്, ഡോ. വി.പി രാഘവന്, ഡോ. പി നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."