HOME
DETAILS

മണ്ഡലകാലം: ഒരുക്കങ്ങള്‍ മന്ദഗതിയിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  
backup
October 14 2016 | 20:10 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d


കോട്ടയം: ശബരിമലയിലെ മണ്ഡലകാലം അടുത്തെത്തിയിട്ടും ഒരുക്കങ്ങള്‍ മന്ദഗതിയിലാണെന്നു തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു. എന്നാല്‍ ഇതുള്‍പ്പെടെ ഏതെങ്കിലും വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും സര്‍ക്കാര്‍ സഹായത്തോടെ ഭംഗിയായി കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് മാത്രമായി ശബരിമല ഉത്സവം നടത്തുന്നതില്‍ ബുദ്ധിമുട്ടും അസാംഗത്യവുമുണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയ എല്ലാ ബില്ലുകളും ബോര്‍ഡ് അടയ്ക്കണമെന്ന നിര്‍ദേശത്തെക്കുറിച്ച് സര്‍ക്കാര്‍ പഠിക്കണം. പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ബോര്‍ഡിനു ചെലവഴിക്കണമെങ്കില്‍ കോടതി അനുമതി വേണം. ഇത്തരത്തില്‍ നിയന്ത്രണം വേണോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രയാര്‍ പറഞ്ഞു.
എരുമേലി കേന്ദ്രീകരിച്ചു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ആരംഭിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 51 ശതമാനം ഓഹരി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബാക്കി ഓഹരികള്‍ മറ്റു ദേവസ്വം ബോര്‍ഡുകള്‍ക്കും എന്ന രീതിയിലാണ് ആലോചന നടക്കുന്നത്. ഇതരസംസ്ഥാനങ്ങളും പങ്കാളിത്തത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല രൂപീകരിക്കുന്നതിനും ആലോചനയുണ്ട്. ബോര്‍ഡ് മുന്‍കൈയെടുത്ത് വിശ്വ അയ്യപ്പ സമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; യാത്രയയപ്പ് യോഗത്തിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago
No Image

പൊന്നും വില; പുതിയ റെക്കോര്‍ഡിട്ട് സ്വര്‍ണ വില

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിനെതിരായ ടി.വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം

Kerala
  •  2 months ago
No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago