HOME
DETAILS
MAL
സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് നല്കിയ കേസില്‍ ത്വരിതാന്വേഷണം
backup
October 14 2016 | 21:10 PM
മൂവാറ്റുപുഴ: ഇടുക്കി പെരുവന്താനം വില്ലേജിലെ 6,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്കിയ കേസില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ജഡ്ജി പി. മാധവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഡിസംബര്‍ 28നകം വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.
കേസില്‍ കുറ്റാരോപിതരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേ അന്വേഷണം ഉണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."